ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെതിരെ നടപടിയെടുക്കാൻ കേരള സർവകലാശാല. രജിസ്ട്രാറുടെ റിപ്പോർട്ടിനു ശേഷമായിരിക്കും നടപടി. 2022-24 ബാച്ചിലെ 71 MBA വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് ബൈക്കിൽ പോകുമ്പോൾ നഷ്ടപ്പെട്ടെന്നാണ് അധ്യാപകന്റെ മൊഴി. പരീക്ഷ എഴുതിയ വിദ്യാർത്ഥികളുമായി സർവകലാശാല ബന്ധപ്പെടും.
പരീക്ഷ പൂര്‍ത്തിയാകുന്നതിന് പിന്നാലെ ബണ്ടിലുകളായി തിരിക്കുന്ന ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയത്തിനായി സര്‍വകലാശാലയില്‍ നിന്ന് അധ്യാപകര്‍ക്ക് കൈമാറുകയാണ് പതിവ്. ഇത് വീട്ടില്‍ കൊണ്ടുപോയി മൂല്യനിര്‍ണയം നടത്താന്‍ അനുമതിയുണ്ട്. ഇത്തരത്തില്‍ കൊണ്ടുപോയപ്പോഴാണ് നഷ്ടപ്പെട്ടതെന്നാണ് അധ്യാപകന്‍റെ വിശദീകരണം.
നാലാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞിട്ടും ഫലം പ്രഖ്യാപനം നടത്താത്തിനാൽ വിദ്യാർത്ഥികൾ സർവകലാശാലയെ ബന്ധപ്പെട്ടു. എന്നാൽ വിശദീകരണം തരാതെ സർവകലാശാല ഒഴിഞ്ഞുമാറിയെന്നും വിദ്യാർത്ഥികൾക്ക് പരാതിയുണ്ട്. ഒടുവിൽ മൂന്നാം സെമസ്റ്ററിലെ ഈ പേപ്പറിൽ വീണ്ടും പരീക്ഷ എഴുതണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഈ വിദ്യാർത്ഥികൾ സർവകലാശാല മെയിൽ അയച്ചു. അധ്യാപകന് സംഭവിച്ച പിഴവിന് തങ്ങൾ എന്തിനാണ് വീണ്ടും പരീക്ഷ എഴുതുന്നതെന്നാണ് വിദ്യാർത്ഥികളുടെ ചോദ്യം. ഫലം പ്രഖ്യാപിക്കാത്തതിനാൽ പല വിദ്യാർത്ഥികൾക്കും ജോലി കിട്ടിയിട്ടും പ്രവേശിക്കാനായിട്ടില്ല.
അതേസമയം പുതിയ പരീക്ഷ എഴുതി ഫലം വരാനും അതുവഴി സര്‍ട്ടിഫിക്കറ്റ് ലഭിക്കാനും വൈകിയാല്‍ അത് തങ്ങളുടെ ഭാവിയെ തന്നെ ബാധിക്കുമോ എന്ന ആശങ്കയും വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. സ്‌പെഷ്യല്‍ പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പലര്‍ക്കും ഇ-മെയില്‍ ലഭിച്ചിട്ടുണ്ട്. എന്നാൽ പുനപരീക്ഷയ്ക്ക് ഇനി പഠിച്ചെഴുതാൻ പറ്റാത്ത അത്ര മാനസിക സമ്മർദത്തിലുമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. പത്ത് മാസം കഴിഞ്ഞു പരീക്ഷ കഴിഞ്ഞിട്ട്. പാഠങ്ങളെല്ലാം മറന്നു പോയി, വീണ്ടും എല്ലാം പഠിച്ച് പരീക്ഷ എഴുതാൻ പ്രയാസമാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. എന്നാൽ ഗുരുതര പിഴവാണ് സംഭവിച്ചതെന്ന് സമ്മതിക്കുമ്പോഴും പുനപരീക്ഷ ഒഴിക്കാനാകില്ലെന്നാണ് സർവകലാശാല അറിയിക്കുന്നത്
