ന്യൂഡൽഹി: മിസോറാമിൽ വോട്ടെണ്ണൽ ഇന്ന്. മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും കഴിഞ്ഞ ദിവസം നടത്താനായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, പിന്നീട് ഞായറാഴ്ചത്തെ വോട്ടെണ്ണൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു. മിസോ ജനതയിൽ കൂടുതലും ക്രൈസ്തവ വിശ്വാസികളാണെന്നതു പരിഗണിച്ചാണ് വോട്ടെണ്ണൽ ഇന്നത്തേക്ക് മാറ്റിയത്.
മിസോറമിൽ ഭരണകക്ഷിയായ എം.എൻ.എഫും സെഡ്.പി.എമ്മും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരമാണെന്നാണ് എക്‌സിറ്റ്‌പോൾ പ്രവചനങ്ങൾ. നവംബർ ഏഴിനായിരുന്നു സംസ്ഥാനത്തെ 40 നിയമസഭാ മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്
