കൊച്ചി: ഒരുകാലത്ത് മലയാള ആരാധകരെ ആവേശത്തിലാക്കിയിട്ടുള്ള ജോഡികളാണ് മോഹന്‍ലാലും ജോഷിയും.
ഇരുവരും ഒന്നിച്ചപ്പോള്‍ നിരവധി സൂപ്പര്‍ഹിറ്റുകളാണ് പിറന്നത്.
ഇപ്പോള്‍ ഇരുവരും വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
നടന്‍ ചെമ്പന്‍ വിനോദായിരിക്കും ചിത്രത്തിന്റെ തിരക്കഥ ഒരുക്കുക.ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രം ഇന്ത്യയിലും വിദേശത്തുമായിട്ടായിരിക്കും ചിത്രീകരിക്കുക.ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
2015-ല്‍ റിലീസ് ചെയ്ത ലൈല ഓ ലൈല ആയിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം.
ഈ ചിത്രത്തിന് ബോക്‌സ് ഓഫിസില്‍ മികച്ച വിജയം നേടാനായില്ല.
തുടര്‍ന്ന് സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്ത ജോഷി 2019-ല്‍ പൊറിഞ്ചു മറിയം ജോസിലൂടെ വമ്പന്‍ തിരിച്ചു വരവാണ് നടത്തിയത്.അതിനു ശേഷം സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കിയ പാപ്പനും മികച്ച വിജയമാണ് സ്വന്തമാക്കിയത്.
ഇപ്പോള്‍ ജോജു ജോര്‍ജിനെ നായകനാക്കി ഒരുക്കുന്ന ആന്റണിയാണ് ജോഷിയുടേതായി ഒരുങ്ങുന്ന പുതിയ ചിത്രം.ചെമ്പന്‍ വിനോദും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്ന ചിത്രങ്ങള്‍ക്കു ശേഷം ചെമ്പന്‍ വിനോദ് തിരക്കഥ ഒരുക്കുന്ന ചിത്രമാകും ഇത്.
