സുഹൃത്തിന്റെ പിറന്നാൾ ആഘോഷിക്കാനാണ് ആൺകുട്ടികളും പെൺകുട്ടികളും അടങ്ങിയ സംഘം അയിരവല്ലിയിൽ എത്തിയത്. ആ സമയത്ത് അവിടെ മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു പ്രതികൾ. വിദ്യാർഥികളെ കണ്ട് ഇവർ അസഭ്യം പറയുകയും ചോദ്യം ചെയ്ത ആൺകുട്ടികളെ മരക്കമ്പ് ഉൾപ്പെടെ ഉപയോഗിച്ച് മർദ്ദിച്ചു. കൂടാതെ ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
സംഘത്തിലുണ്ടായിരുന്ന പെൺകുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപെട്ടിരുന്നു. തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഉള്‍പ്പെടെ ജ്യാമ്യമില്ലാ വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മീന്‍കച്ചവടക്കാരായ പ്രതികള്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.

