തിരുവനന്തപുരം:ഒരുവർഷത്തെ വൈദ്യുതി ബിൽ മുൻകൂർ അടയ്ക്കൂ, കൂടുതൽ ഇളവുകൾ നേടൂ’- വൈകാതെ ഇത്തരമൊരു വാഗ്ദാനവുമായി വൈദ്യുതിബോർഡ് ഉപഭോക്താക്കളുടെ മുന്നിലെത്തും. സാമ്പത്തികപ്രതിസന്ധി നേരിടുന്ന വൈദ്യുതി ബോർഡിന് അടിയന്തരമായി കൂടുതൽ പണം വേണം. സർക്കാർ സ്ഥാപനങ്ങളുടെ കുടിശ്ശിക അടുത്ത കാലത്തൊന്നും കിട്ടില്ലെന്ന് ഉറപ്പായി. ഈ സാഹചര്യത്തിലാണ് കൂടുതൽ പലിശ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളിൽ നിന്ന് മുൻകൂർ പണം സമാഹരിക്കാൻ ബോർഡ് ശ്രമിക്കുന്നത്. ഇതിനുള്ള സ്കീം തയ്യാറാക്കാൻ സർക്കാർ അനുവാദം നൽകി. വൈദ്യുതി മേഖലയിലെയും ബോർഡിന്റെയും പ്രശ്നങ്ങൾ വിലയിരുത്താൻ വ്യാഴാഴ്ച മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിലാണ് ബോർഡ് ഈ നിർദ്ദേശം മുന്നോട്ടു വെച്ചത്.
അതേസമയം, വൈദ്യുതി ബോർഡിന് ലഭിക്കാനുള്ള കോടിക്കണക്കിന് രൂപാ കുടിശിക പിരിച്ചെടുക്കാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

