ഫോൺ വിളിക്കുന്നതിനിടെ കരഞ്ഞ് ബഹളം വെച്ച രണ്ട് വയസുകാരനെ കഴുത്ത് ഞെരിച്ച് കൊന്ന് ;അമ്മ അറസ്റ്റിൽ

റാഞ്ചി: ഫോൺവിളിക്കുന്നതിനിടെ കരഞ്ഞ് ബഹളംവെച്ച രണ്ടു വയസുകാരനെ കഴുത്തു ഞെരിച്ച് കൊന്ന് അമ്മ.

ജാർഖണ്ഡിലെ ഗിരിഡീഹ് ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം. അഫ്സാന ഖട്ടൂൺ എന്ന യുവതിയാണ് തന്‍റെ രണ്ടുവയസുള്ള മകനെ കഴുത്തുഞെരിച്ചു കൊന്നത്.

സംഭവത്തിനു മുമ്പ് അഫ്സാനയും ഭർത്താവുമായി വഴക്കുണ്ടായിരുന്നു. തുടർന്ന് യുവതി കുഞ്ഞുമായി മുറിയിൽക്കയറി വാതിലടയ്ക്കുക. പിന്നീട് ഉറങ്ങാനായി അഫ്സാന ഭർത്താവിനെ മുറിയിലേക്കു വിളിച്ചു.

ഇയാൾ മുറിയിലെത്തിയപ്പോഴാണ് കുഞ്ഞിനെ ബോധരഹിതനായി കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഫോൺചെയ്യുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചിലടക്കാൻ ശ്രമിച്ചപ്പോൾ കുഞ്ഞ് ബോധരഹിതനായെന്നുമാണ് അഫ്സാന പറഞ്ഞതെന്ന് ഭർതൃപിതാവ് പറയുന്നു. പോലീസ് അറസ്റ്റുചെയ്ത അഫ്സാനയെ കോടതി റിമാൻഡ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: