മലപ്പുറം കൽപ്പകച്ചേരിയിൽ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. കൽപ്പകഞ്ചേരി കാവുപുരയിൽ ആമിന ആണ് കൊല്ലപ്പെട്ടത്. ഭർത്താവും മകനും ആമിനയും ആണ് വീട്ടിൽ താമസിക്കുന്നത്. അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന ആമിനയെ പുറകിലൂടെ ചെന്ന മകൻ വെട്ടുകയായിരുന്നു. വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഗ്യാസ് കുറ്റി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു.
