മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷാ പരിശോധന; സുപ്രിംകോടതിയിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു

ഡൽഹി: ജനങ്ങൾക്ക് ഭീഷണിയായി മാറിയ അണക്കെട്ടാണ് മുല്ലപ്പെരിയാര്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. മുല്ലപ്പെരിയാര്‍ കേസിലെ ഹര്‍ജിക്കാരന്‍ ഡോ. ജോ ജോസഫ് സമർപ്പിച്ച ഹരജിയെ അനുകൂലിച്ചാണ് സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം.

കാലപഴക്കം കൊണ്ട് അണക്കെട്ട് സുരക്ഷാ ഭീഷണി ഉയർത്തുകയാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ഒരു മറുപടിയുണ്ടാകണം എന്നീ ആവശ്യങ്ങളാണ് ജോ ജോസഫിന്റെ ഹരജിയിൽ മുന്നോട്ടു വെക്കുന്നത്. ഏറ്റവുമൊടുവിൽ സുരക്ഷാ പരിശോധന നടത്തിയത് 2011ലാണ്.

നേരത്തെ തന്നെ കാലാവധി കഴിഞ്ഞ അണക്കെട്ടാണിത്. ഇതിന്റെ താഴെ പ്രദേശത്ത് തന്നെ അഞ്ചു ലക്ഷത്തിലധികം പേർ താമസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു രാജ്യാന്തര വിദഗ്ധ സമതിതയെകൊണ്ട് വിശദമായ സുരക്ഷാ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കേരളം സത്യാവാങ് മൂലം സമർപ്പിച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: