ന്യൂഡൽഹി: മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസത്തിന് ഭൂമി ഏറ്റെടുത്ത സർക്കാർ നടപടിക്കെതിരേ എൽസ്റ്റൺ എസ്റ്റേറ്റ് നൽകിയ അപ്പീൽ തള്ളി സുപ്രിം കോടതി. മതിയായ ഭുവിലയല്ല സർക്കാർ നിശ്ചയിച്ചത് തുടങ്ങിയവയുമായി ബന്ധപ്പെട്ട് എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹരജിയാണ് കോടതി തള്ളിയത്. 1063 കോടി രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ആവശ്യം.
സർക്കാർ ഏകപക്ഷീയമായാണ് തീരുമാനം എടുത്തത് എന്നായിരുന്നു എസ്റ്റേറ്റിൻ്റെ വാദം. എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ അനുവദിച്ചുകൊണ്ടുളള ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നും 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരം മുഴുവന്‍ നല്‍കുന്നതുവരെ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നത് തടയണം എന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. അപ്പീൽ തള്ളിയതോടെ ഇനി സർക്കാരിന് പുനരധിവാസ പദ്ധതികളുമായി മുന്നോട്ടു പോകാം.
