Headlines

വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരിയുടെ കൊലപാതകം; ജുഡീഷ്യറിക്കും നാടിനും നാണക്കേട് ഉണ്ടാക്കിയ വിധിയാണിതെന്ന് കെ കെ ശിവരാമൻ

ഇടുക്കി: വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരിയുടെ കൊലപാതകത്തിലെ വിധി നാടിന് നാണക്കേട് ഉണ്ടാക്കുന്നതെന്ന് സിപിഐ നേതാവ് കെ കെ ശിവരാമൻ. സാധാരണ ജനങ്ങൾക്ക് ബാഹ്യ ഇടപെടൽ കേസ് അന്വേഷണത്തെ സ്വാധീനിച്ചിട്ടുണ്ടോ എന്ന സംശയം ഉണ്ടെന്നും നീതി ലഭിക്കുവോളം നാടാകെ ഒരുമിക്കണമെന്നും സിപിഐ നേതാവ് ആവശ്യപ്പെട്ടു. നാടിനും ജുഡീഷ്യറിക്കും നാണക്കേട് ഉണ്ടാക്കിയ വിധിയാണിതെന്നും അദ്ദേഹം വിമർശിച്ചു. ഏതെങ്കിലും ശക്തി കേന്ദ്രങ്ങൾ പ്രതിയെ രക്ഷപ്പെടുത്തുന്നതിനായി ഇടപെട്ടിട്ടുണ്ടെങ്കിൽ അവർ മാപ്പ് അർഹിക്കുന്നില്ലന്നും കെ കെ ശിവരാമൻ പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: