ദേശീയ ചലച്ചിത്ര പുരസ്കാരം ഋഷഭ് ഷെട്ടി മികച്ച നടൻ, നിത്യ മേനോൻ നടി, ആട്ടം മികച്ച ചിത്രം

ന്യൂഡൽഹി: 70ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ ആയി ഋഷഭ് ഷെട്ടിയെ തിരഞ്ഞെടുത്തു. കാന്താര എന്ന സിനിമയിലെ അഭിനയത്തിനാണ് അവാർഡ്. മികച്ച നടി നിത്യ മേനോൻ ആണ്. തിരുച്ചിത്രമ്പലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്. നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച സംവിധായികയായി മറിയം ചാണ്ടി മേനാച്ചേരിയെ തിര‍ഞ്ഞെടുത്തു. സൗദി വെള്ളക്ക മികച്ച മലയാള ചിത്രം. കെജിഎഫ് ആണ് മികച്ച കന്നഡ ചിത്രം.

മികച്ച സിനിമ : ആട്ടം
മികച്ച തിരക്കഥ: ആട്ടം
മികച്ച എഡിറ്റിംഗ് : ആട്ടം
മികച്ച പശ്ചാത്തല സംഗീതം : എ ആർ റഹ്മാൻ (പൊന്നിയിൻ സെൽവൻ 1)
മികച്ച സംഘട്ടനം : അൻപറിവ് (കെ ജി എഫ് ചാപ്റ്റർ 2)
മികച്ച ഹിന്ദി ചിത്രം : ഗുൽമോഹർ
മികച്ച കന്നഡ ചിത്രം : കെ ജി എഫ് ചാപ്റ്റർ 2
മികച്ച തെലുങ്ക് ചിത്രം : കാർത്തികേയ 2
മികച്ച തമിഴ് ചിത്രം : പൊന്നിയിൻ സെൽവൻ പാർട്ട് 1
പ്രത്യേക പരാമർശം : മനോജ് ബാജ്പേയ് (ഗുല്‍മോഹര്‍)
മികച്ച സംവിധായിക (നോണ്‍ഫീച്ചര്‍) : മറിയം ചാണ്ടി മേനാച്ചാരി
മികച്ച ആനിമേഷൻ ചിത്രം : കോക്കനട്ട് ട്രീ
മികച്ച ചലച്ചിത്ര ഗ്രന്ഥം : കിഷോർ കുമാർ
മികച്ച നിരൂപകൻ : ദീപക് ദുഹനൃത്തസംവിധാനം – ജാനി, സതീഷ് (തിരുച്ചിത്രാമ്പലം)
ഗാനരചന – നൗഷാദ് സാദർ ഖാൻ (ഫൗജ)
സംഗീതസംവിധായകൻ – പ്രീതം (ബ്ര്ഹാമാസ്ത്ര)
ബി.ജി.എം -എ.ആർ.റഹ്മാൻ (പൊന്നിയിൻ സെൽവൻ 1)
കോസ്റ്റ്യൂം- നിഖിൽ ജോഷി
പ്രൊഡക്ഷൻ ഡിസൈൻ -അനന്ദ് അധ്യായ (അപരാജിതോ)
എഡിറ്റിങ്ങ് – ആട്ടം (മഹേഷ് ഭുവനേന്ദ്)
സൗണ്ട് ഡിസൈൻ – ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെൽവൻ 1)
ക്യാമറ – രവി വർമൻ (പൊന്നിയിൻ സെൽവൻ-1)
ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളക്ക)
ഗായകൻ – അരിജിത് സിംഗ് (ബ്രഹ്മാസ്ത്ര)
ബാലതാരം-ശ്രീപഥ് (മാളികപ്പുറം)
സഹനടി – നീന ഗുപ്ത (ഊഞ്ചായി)
സഹനടൻ- പവൻ രാജ് മൽഹോത്ര (ഫൗജ)
പ്രത്യേക ജൂറി പുരസ്കാരം – നടൻ – മനോജ് ബാജ്പേയി (ഗുൽമോഹർ), കാഥികൻ – സംഗീത സംവിധായകൻ സഞ്ജയ് സലിൽ ചൗധരി

2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിക്കുന്നത്. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചിരിക്കുന്നത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: