38ാം ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ സ്വർണം. വനിതാ ഭാരോദ്വഹനം 45 കിലോഗ്രാം വിഭാഗത്തിൽ സുഫ്‌ന ജാസ്മിനാണ് കേരളത്തിന് സ്വർണ മെഡൽ നേടി തന്നത്. ഇന്നലെ നീന്തലിൽ ഇരട്ട മെഡലുമായി സജൻ പ്രകാശ് കേരളത്തിന്റെ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ടിരുന്നു. 200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ എന്നിവയില്‍ വെങ്കല മെഡലുകളാണ് സജന്‍ നേടിയത്.
