തിരുവനന്തപുരം: സ്കൂളുകളിലെ എൻ.സി.സി ഗ്രേസ് മാർക്ക് വർധിപ്പിച്ചു. മാമ്പറം ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥിയായ സിദ്ധാർത്ഥ് എസ് കുമാറാണ് എൻ.സി.സി ഗ്രേസ് മാർക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് സർക്കാർ എൻ.സി.സി കേഡറ്റുകളുടെ ഗ്രേസ് മാർക്ക് ഉയർത്തി ഉത്തരവ് പുറപ്പെടുവിച്ചത്.റിപ്പബ്ലിക് ഡേ പരേഡ് ചെയ്തവർക്കുള്ള ഗ്രേസ് മാർക്ക് 40 ആക്കി ഉയർത്തി. നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ പങ്കെടുത്തവരുടേത് 30 ആക്കി. നേരത്തെ 25 മാർക്കാണ് ഗ്രേസ് മാർക്കായി നൽകിയിരുന്നത്. 75 ശതമാനമോ അതിൽ കൂടുതലോ പരേഡ് അറ്റൻഡൻസുള്ളവർക്ക് 20 ആണ് ഗ്രേസ് മാർക്ക് ലഭിക്കുക.
സ്കൂളുകളിലെ എൻ.സി.സി ഗ്രേസ് മാർക്ക് വർധിപ്പിച്ചു
