തിരുവനന്തപുരം: എൻ.സി.പി. ഓഫീസിൽ നേതാക്കളുടെ തമ്മിലടി. എൻ.സി.പി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ജനൽച്ചില്ലുകളും തകർത്തു.
പി.സി. ചാക്കോ പുതിയ ജില്ലാ പ്രസിഡന്റായി നിയമിച്ച ആർ. സതീഷ്കുമാറിൻ്റെയും മുൻ പ്രസിഡന്റ് ആറ്റുകാൽ അജിയുടെയും നേതൃത്വത്തിലാണ് രണ്ടുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. ബുധനാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം.
പി.സി. ചാക്കോയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ആറ്റുകാൽ അജിയെ അടുത്തിടെ ജില്ലാപ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. തുടർന്ന് ആർ. സതീഷ്കുമാറിനെ പി.സി. ചാക്കോ പുതിയ പ്രസിഡന്റായി നിയമിച്ചു. ബുധനാഴ്ച പുതിയ ജില്ലാ പ്രസിഡൻ്റ് സതീഷ്‌കുമാർ ഓഫീസിലെത്തി. എന്നാൽ, മുൻ ജില്ലാ പ്രസിഡന്റ് ആറ്റുകാൽ അജി ഓഫീസ് പിടിച്ചെടുക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്.
