കണ്ണൂർ:തളിപ്പറമ്പിൽപട്ടികജാതിക്കാരിയായ അമ്മയേയും മകളേയും വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ അയല്‍ക്കാരിയായ വീട്ടമ്മ അറസ്റ്റില്‍.
ചെമ്പന്തൊട്ടിയിലെ സുലൈമാന്റെ ഭാര്യ അലീമയെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി എം.പി.വിനോദ്കുമാര്‍ അറസ്റ്റ് ചെയ്തത്.
അലീമയുടെ മകളും കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഒരു മാസം മുമ്പാണ് സംഭവം നടന്നത്.
അലീമയും മകളും അയല്‍ക്കാരായ പട്ടികജാതിക്കാരിയുടെ വീട്ടില്‍ അതിക്രമിച്ചുകടന്ന് മര്‍ദ്ദിച്ചതായാണ് പരാതി.
സംഭവത്തില്‍ അലീമയും മകളും മുന്‍കൂര്‍ ജാമ്യത്തിന് ഹരജി നല്‍കിയിരുന്നു.
ഇത് തള്ളിയതിനെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്
