നവകേരള സദസ്; ക്രമസമാധനം ഉറപ്പുവരുത്തിയ പൊലീസുകാർക്ക് ‘ഗുഡ് സര്‍വീസ് എന്‍ട്രി’

തിരുവനന്തപുരം: നവകേരള സദസ് പരിപാടികളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച പൊലീസുകാര്‍ക്ക് ‘ഗുഡ് സര്‍വീസ് എന്‍ട്രി’. സ്തുത്യർഹർ സേവനം നടത്തിയവർക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നൽകാനാണ് എസ് പിമാർക്കും ഡിഐജിമാർക്കും നിർദ്ദേശം നല്‍കിയിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നല്‍കിയത്. പൊലീസ് നടത്തിയത് മികച്ച പ്രകടനമെന്ന് എഡിജിപി അഭിപ്രായപ്പെട്ടു. സിപിഒ മുതല്‍ ഐജിപി വരെയുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നതായും ക്രമസമാധാന വിഭാഗ ചുമതലയുള്ള അഡീഷണല്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

മികച്ച സേവനം കാഴ്ച്ചവെച്ച എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ബന്ധപ്പെട്ട മേലധികാരികള്‍ ‘ഗുഡ് സര്‍വ്വീസ് എന്‍ട്രി’ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഏതെങ്കിലും പൊലീസുകാര്‍ക്ക് പാരിതോഷികം നല്‍കേണ്ടതുണ്ടെങ്കില്‍ അതിലേക്കുള്ള ശുപാര്‍ശകള്‍ ഉടന്‍ അയക്കേണ്ടതാണെന്നും സന്ദേശത്തില്‍ നിര്‍ദേശിക്കുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: