18 വയസ്സിന് താഴെയുള്ളവർ വാഹനം ഓടിച്ചാൽ പിഴ 25000; രക്ഷിതാക്കൾക്ക് അഴിയെണ്ണാം; പുതിയ റോഡ് നിയമങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: 2024 ജൂൺ ഒന്നുമുതൽ രാജ്യത്ത് പുതിയ റോഡ് നിയമങ്ങൾ. ഇത് നടപ്പാക്കുന്നതോടെ പല നിയമലംഘനങ്ങളുടെയും പിഴ തുക വർധിക്കും. പുതിയ നിയമം അനുസരിച്ച്, പ്രായപൂർത്തിയാകാത്ത (18 വയസ്സിന് താഴെയുള്ള)യാളുടെ ഡ്രൈവിംഗ് പിടിക്കപ്പെട്ടാൽ, രക്ഷിതാവിനോ കുടുംബാംഗങ്ങൾക്കോ ​​25,000 രൂപ വരെ പിഴ ചുമത്തും. പൂനെയിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഓടിച്ച ആഡംബര കാർ ഇടിച്ച് രണ്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ടതിന്റെ പിന്നാലെയാണ് പരിഷ്‌ക്കാരങ്ങൾ.

ഈ സാഹചര്യത്തിലാണ് 2024 ജൂൺ ഒന്നുമുതൽ രാജ്യത്ത് പുതിയ റോഡ് നിയമങ്ങൾ നടപ്പിലാക്കാൻ പോകുന്നു എന്ന കാര്യവും ശ്രദ്ധേയമാകുന്നത്. പുതിയ നിയമങ്ങൾ പ്രകാരം, പല നിയമലംഘനങ്ങളുടെയും പിഴയും വർദ്ധിക്കാൻ പോകുന്നു.

കൂടാതെ, വാഹന ഉടമയുടെ രജിസ്ട്രേഷനും റദ്ദാക്കപ്പെടും. പ്രായപൂർത്തിയാകാത്തയാൾക്ക് 25 വയസ്സ് തികയുന്നത് വരെ പിന്നെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനും അർഹതയുണ്ടാകില്ല. ഇതിനൊപ്പം രക്ഷിതാക്കൾക്കെതിരായ നടപടിയും ഉൾപ്പെടുന്നു. ഒരുപക്ഷേ രക്ഷിതാവിന് ജയിൽ ശിക്ഷ ലഭിച്ചേക്കാം. അല്ലെങ്കിൽ സാഹചര്യം അനുസരിച്ച് ചലാനും ജയിലും ചുമത്താം.

അപകടമുണ്ടാക്കിയ പോർഷെ കാർ ഓടിച്ചിരുന്ന പ്രായപൂർത്തിയാകാത്തയാളുടെ പ്രായം 17 വയസും 8 മാസവും ആയിരുന്നു. ഈ കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവിനെതിരെ നടപടി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: