തിരുവനന്തപുരം:തിരുവനന്തപുരം നെടുമങ്ങാട് നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര സ്വദേശി രേഷ്മ (23) ആണ് മരിച്ചത്. രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്. രാവിലെ മൂന്ന് മണിയോടെയാണ് സംഭവം. സംഭവ സമയത്ത് ഭർത്താവ് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ല. ജൂൺ 12 നാണ് ഇവരുടെ വിവാഹം നടന്നത്.അക്ഷയ് രാജിന് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് രേഷ്മ നേരത്തെ ആരോപിച്ചിരുന്നു. ഇതേ തുടർന്ന് തർക്കങ്ങളും ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രേഷ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ രേഷ്മയുടെ ബന്ധുക്കൾ ഇതുവരെ സംശയം പ്രകടിപ്പിച്ചിട്ടില്ല. അരുവിക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
