തിരുവനന്തപുരം: ആറുമാസം തുടർച്ചയായി റേഷൻ വാങ്ങാത്ത കാർഡുകൾ സർക്കാർ മരവിപ്പിക്കുമെന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു. കേന്ദ്ര ഭേദഗതി ഉത്തരവ് പ്രകാരം ആറുമാസം റേഷൻ വാങ്ങാത്ത എഐവൈ, പിഎച്ച്എച്ച് വിഭാഗത്തിലെ കാർഡുകൾ മാത്രമേ താല്ക്കാലികമായി മരവിപ്പിക്കാൻ സാധിക്കൂ. മുൻഗണനാ കാർഡുകാർ കൃത്യമായി ഭക്ഷ്യധാന്യം വാങ്ങുന്നുണ്ട്.
വളരെ കുറച്ചു പേർ മാത്രമേ വാങ്ങാതെയുള്ളു. 98.3 ശതമാനം മസ്റ്ററിങ് പൂർത്തിയാക്കാനും കഴിഞ്ഞിട്ടുണ്ട്. ഇത്തരം വാർത്തകൾ ഗുണത്തിനു പകരം ദോഷമേ ചെയ്യൂവെന്നും മന്ത്രി പറഞ്ഞു.
