Headlines

നിഖില വിമലിനും സജന സജീവിനും വിനിൽ പോളിനും കേരള സംസ്ഥാന യുവജന കമ്മീഷൻ  യൂത്ത് ഐക്കൺ അവാർഡുകൾ

തിരുവനന്തപുരം: കേരള സംസ്ഥാന യുവജന കമ്മീഷൻ 2024-25 വർഷത്തെ യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്കാണ് കമ്മീഷൻ അവാർഡ് സാധ്യത. കല/സാംസ്കാരികം, കായികം, സാഹിത്യം, തുടങ്ങിയ കാർഷിക/മൃഗസംരക്ഷണം, വ്യവസായ സംരംഭകത്വം, മാധ്യമ മേഖലകളിൽ മാതൃകാപരമായ ഇടപെടലുകൾ നടത്തുകയും സമൂഹത്തിനാകെ പുതുവെളിച്ചമുണ്ടാക്കുകയും ചെയ്തു. യുവജനങ്ങളെയാണ് കമ്മീഷൻ നിയോഗിച്ച ജൂറി അവാർഡിനായി തിരഞ്ഞെടുത്തത്. കല/സാംസ്കാരികം മേഖലയിൽനിന്ന് സമകാലീന മലയാള സിനിമയിലെ അഭിനേത്രി നിഖില വിമൽ അവാർഡിനർഹയായി. വിപണന മൂല്യവും കലാമൂല്യമുള്ള സിനിമകളുടെ ഭാഗമായി മികച്ച പ്രകടനം കാഴ്ചവെക്കുകയും സിനിമാ പ്രവർത്തനത്തോടൊപ്പം പുരോഗമന- സാമൂഹിക – രാഷ്ട്രീയ ഇടപെടലിലൂടെയും പ്രതിബദ്ധതയുള്ള യുവത്വത്തിന് മാതൃകാജീവിതമാണ് നിഖില വിമലെന്ന് ജൂറി വിലയിരുത്തു.


ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ ഓൾറൗണ്ടർ സജന സജീവനാണ് കായികരംഗത്തു നിന്ന് അവാർഡിനർഹയായത്. കേരളത്തിൻ്റെ അഭിമാനതാരം 2024 ഐസിസി വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും അംഗമായിരുന്നു. യുവ എഴുത്തുകാരൻ വിനിൽ പോളിനാണ് സാഹിത്യത്തിലുള്ള യൂത്ത് ഐക്കൺ പുരസ്കാരം. കാർഷിക മേഖലയിൽ കാസർഗോഡ് സ്വദേശിനി എം. ശ്രീവിദ്യ അവാർഡിനർഹയായി. ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കാർഷിക മേഖലക്ക് കൈത്താങ്ങായി ഡ്രോൺ നിർമ്മാണത്തിൽ പെരുമ തീർക്കുന്ന ഫ്യൂസലേജ് കമ്പനിയുടെ സ്ഥാപനവും എം.ഡിയുമായ ദേവൻ ചന്ദ്രശേഖരൻ അവാർഡിനർഹയായി. 30 വയസിൽ താഴെയുള്ള മികച്ച സംരംഭകരുടെ ഫോബ്‌സ് ഇന്ത്യ പട്ടികയിൽ ദേവൻ ചന്ദ്രശേഖരൻ ഇടംപിടിച്ചിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: