കേരളത്തിലെ ബിജെപിയുടെ പുരോഗതിയെ കുറിച്ച് താൻ ചിന്താകുലനല്ലെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. കേരളത്തിലെ പാര്‍ട്ടിയുടെ പുരോഗതി പരിശോധിക്കേണ്ടത് ഇവിടുത്തെ നേതാക്കളാണ്. താൻ അവരെ നയിക്കാനോ പരിശോധിക്കാനോ ആഗ്രഹിക്കുന്നില്ലെന്നും ഗവർണർ ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന്റെ എക്സ്‌പ്രസ് ഡയലോഗ്സിൽ പറഞ്ഞു.
ഞങ്ങളും മത്സരിക്കുന്നുണ്ടെന്ന് ആളുകളെ അറിയിക്കാൻ വേണ്ടി മാത്രമാണ് അന്ന് തെരഞ്ഞെടുപ്പിന്റെ ഭാഗമായിരുന്നത്. 200 മുതൽ 300 വരെ വോട്ടുകളാണ് ബിജെപി സ്ഥാനാർഥികൾക്ക് കിട്ടിയിരുന്നത്. 600 വോട്ടുകൾ വരെ ലഭിച്ചാൽ അത് പുരോഗതിയായി കണക്കാക്കും. ആ സ്ഥാനത്താണ് പ്രവർത്തനങ്ങളിലൂടെ ബിജെപി അധികാരത്തിൽ എത്തിയത്.ഒരിക്കൽ ലോകസഭ തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഉറപ്പായിരുന്നെങ്കിലും ബിജെപിക്ക് ഗോവ നോർത്ത്, സൗത്ത് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നായി 50,000 ലധികം വോട്ടു ലഭിച്ചു. അധികാരത്തിൽ എത്തിയ ശേഷം കോൺഗ്രസിലെ ഒരു നേതാവ് അന്ന് പറഞ്ഞത് മണ്ഡലങ്ങളിൽ കോൺഗ്രസിന് സീറ്റ് നേടാനായെങ്കിലും ബിജെപിയുടെ വളർച്ച ആശങ്കപ്പെടുത്തുന്നുവെന്ന്. ഗോവയിൽ രാഷ്ട്രീയം മാറിമറിയാൻ സാധ്യതയുണ്ടെന്നും അന്ന് അദ്ദേഹം പ്രവചിച്ചു. ചുരുക്കം വർഷങ്ങൾ കൊണ്ട് ഞങ്ങൾ അത് നേടിയെടുക്കുകയും ചെയ്തു’. അദ്ദേഹം പറഞ്ഞു.
