തൃശൂരിലെ തോൽവിക്ക് പിന്നാലെ സജീവരാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഒരു സാധാരണ പ്രവർത്തകനായി തുടരും. ഇനി കോൺഗ്രസ് കമ്മിറ്റികളിൽ പങ്കെടുക്കില്ലെന്നും മുരളീധരൻ പറഞ്ഞു. എൽഡിഎഫ് ജയിച്ചിരുന്നെങ്കിൽ വിഷയം ഇല്ലായിരുന്നു. തൃശൂരിൽ സംഘടനാ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അത് നേതൃത്വത്തെ അറിയിച്ചിരുന്നു. വടകര നിന്നാൽ ജയിക്കുമായിരുന്നു എന്നും മുരളീധരൻ പറഞ്ഞു

