സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം മൂന്നു പേർക്ക്; രാഷ്ട്രങ്ങൾ തമ്മിലുള്ള അഭിവൃദ്ധിയിലെ വ്യത്യാസങ്ങളെക്കുറിച്ചുള്ള പഠത്തിനാണ് പുരസ്കാരം

സ്റ്റോക്ക്ഹോം: ഡാരൺ അസെമോഗ്ലു, സൈമൺ ജോൺസൺ, ജെയിംസ് എ. റോബിൻസൺ എന്നിവർക്ക് 2024 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം. രാഷ്ട്രങ്ങൾ തമ്മിലുള്ള അഭിവൃദ്ധിയിലെ വ്യത്യാസങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് നൊബേൽ അംഗീകാരം ലഭിച്ചത്. ആൽഫ്രഡ് നൊബേലിൻ്റെ സ്മരണയ്ക്കായി ബാങ്ക് ഓഫ് സ്വീഡൻ സാമ്പത്തിക ശാസ്ത്രത്തിനുള്ള സമ്മാനം എന്നാണ് ഈ അവാർഡ് ഔദ്യോഗികമായി അറിയപ്പെടുന്നത്.


ചില രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച വേഗത്തിലും, മറ്റ് ചില രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച സാവധാനമാകുന്നതിന്‍റെയും അടിസ്ഥാന കാരണങ്ങൾ തേടിയുള്ള പഠനമാണ് മൂവരും നടത്തിയത്. രാഷ്ട്രങ്ങൾ തമ്മിലുള്ള അഭിവൃദ്ധിയിലെ വ്യത്യാസങ്ങൾ മനസ്സിലാക്കാൻ ഇവരുടെ പഠനം വളരെയധികം സഹായകരമാണെന്ന് വിലയിരുത്തിയാണ് നൊബേൽ സമിതി പുരസ്കാരം പ്രഖ്യാപിച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: