ബെഗുസരായില്‍ കനയ്യ കുമാര്‍ അല്ല; സിപിഐ തന്നെ മത്സരിക്കും

പട്‌ന: ബിഹാറിലെ ബെഗുസരായില്‍ മണ്ഡലത്തില്‍ സിപിഐ തന്നെ മത്‌സരിക്കും. മുന്‍ എംഎല്‍എ അവദേഷ് റായിയാണ് സ്ഥാനാര്‍ഥിയെന്ന് സിപിഐ ദേശീയ സെക്രട്ടറി എ രാജ പറഞ്ഞു. നാല്‍പ്പത് മണ്ഡലങ്ങളില്‍ ഒരുസീറ്റിന് കൂടി സിപിഐക്ക് അര്‍ഹതയുണ്ടെന്നും രാജ പറഞ്ഞു.

ഇന്നലെ ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായും ബിഹാര്‍ മഹാസഖ്യം ഒരുമിച്ചാണ് മത്സരിക്കുന്നതെന്നും രാജ പറഞ്ഞു.

2019ല്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹിയായിരുന്ന കനയ്യ കുമാര്‍ ആയിരുന്നു ബെഗുസരായിലെ സ്ഥാനാര്‍ഥി. പിന്നീട് സിപിഐയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപിക്കെതിരെ നിലവില്‍ ബെഗുസരായിയില്‍ കനയ്യ കുമാറിനാണ് സാധ്യതയെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടെങ്കിലും അത് തങ്ങളുടെ പരമ്പാരഗത മണ്ഡലമാണെന്നും വിട്ടുതരാന്‍ കഴിയില്ലെന്ന നിലപാട് എടുക്കുകയായിരുന്നു.

നിലവില്‍ ബിജെപിയുടെ ഗിരിരാജ് സിങാണ് മണ്ഡലത്തിലെ എംപി. ഇത്തവണയും ഗിരിരാജ് സിങ് തന്നെ സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തവണ 4,22,217 വോട്ടിനായിരുന്നു ഗിരിരാജിന്റെ വിജയം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: