കരിങ്കൊടി മാത്രമല്ല, നവകേരള സദസ് വേദിക്ക് സമീപം കറുത്ത ബലൂണ്‍ പറത്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

പത്തനംതിട്ട: നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപം കറുത്ത ബലൂണ്‍ ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ്. പത്തനംതിട്ട ആറന്മുള മണ്ഡലത്തിലെ പരിപാടി നടക്കുന്ന ജില്ലാ സ്റ്റേഡിയത്തിന് സമീപത്താണ് പ്രതിഷേധ സൂചകമായി കറുത്ത ബലൂണ്‍ പറത്തിയത്. കാസര്‍കോട് നിന്നും തുടക്കം കുറിച്ചത് മുതല്‍, പ്രതിപക്ഷം വലിയ പ്രതിഷേധമാണ് നവ കേരള സദസിനെതിരെ ഉയര്‍ത്തുന്നത്. പലയിടത്തും കരിങ്കൊടിയുമായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ പൊലീസും സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തല്ലിച്ചതക്കുന്ന സ്ഥിതിയുണ്ടായി.

പ്രതിപക്ഷം എന്തിനാണ് നവ കേരള സദസ്സ് ബഹിഷ്‌കരിച്ചത് എന്ന് മനസ്സിലായിട്ടില്ലെന്നായിരുന്നു പ്രതിഷേധങ്ങളോട് ആറമ്മുളയില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. ആറമ്മുളയ്ക്ക് ശേഷം റാന്നി, കോന്നി, അടൂര്‍ മണ്ഡലങ്ങളിലെ നവ കേരള സദസുകളും നടക്കും. പ്രതിപക്ഷ യുവജന സംഘടനകള്‍ വന്‍ പ്രതിഷേധത്തിനുള്ള ആസൂത്രണത്തിലാണെന്നാണ് സൂചന.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: