Headlines

ഇന്ത്യ മുന്നണിയുടെ ഏകോപന സമിതിയിലേക്കില്ല; സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനം

ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യ
മുന്നണിയിലെ ഏകോപന സമിതിയിലേക്ക്
പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് സിപിഎം
പോളിറ്റ് ബ്യൂറോ യോഗത്തിൽ തീരുമാനം.
മുന്നണിയുടെ ശക്തി 28 പാർട്ടികളും
അവയുടെ നേതാക്കളുമാണ്. അതിന് മുകളിൽ
ഒരു സമിതി രൂപീകരിച്ചതിനോട് യോജിപ്പില്ലെന്ന്
സിപിഎം ജനറൽ സെക്രട്ടറി സീതാറാം
യെച്ചൂരി പറഞ്ഞു.

‘രാജ്യത്തിന്റെ ഭരണഘടനയും മതേതര ജനാധിപത്യ സ്വഭാവവും സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ശക്തി പകരുന്നതിന് വേണ്ടി ഇന്ത്യാ ബ്ലോക്കിന്റെ ഏകീകരണത്തിനും വിപുലീകരണത്തിനും വേണ്ടി പാർട്ടി പ്രവർത്തിക്കും. കേന്ദ്ര, സംസ്ഥാന ഭരണങ്ങളിൽ നിന്ന് ബിജെപിയെ അകറ്റിനിർത്തേണ്ടത് അത്യാവശ്യമാണ്.

രാജ്യത്തുടനീളം പൊതുയോഗങ്ങൾ സംഘടിപ്പിക്കാനും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ പരാജയം ഉറപ്പാക്കാനും ജനങ്ങളെ അണിനിരത്താനുമുള്ള ഇന്ത്യ സഖ്യത്തിന്റെ നിലപാടിനെ സിപിഎം അംഗീകരിക്കുന്നു. തെരഞ്ഞെടുത്ത നേതാക്കളാണ് എല്ലാ തീരുമാനങ്ങളും എടുക്കേണ്ടത്. അത്തരം തീരുമാനങ്ങൾക്ക് തടസ്സമാകുന്ന സംഘടനാ സംവിധാനങ്ങൾ ഉണ്ടാകരുത്’- സിപിഎം പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

നേരത്തെ, ഇന്ത്യ മുന്നണിയുടെ ഏകോപന സമിതിയിലേക്ക് സിപിഎമ്മിനും സ്ഥാനം മാറ്റിവച്ചിരുന്നു. എന്നാൽ, പാർട്ടി ഘടകങ്ങളിൽ ആലോചിച്ച് തീരുമാനിക്കാം എന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. ഇതേത്തുടർന്നാണ് പോളിറ്റ് ബ്യൂറോയിൽ ഈ വിഷയം ചർച്ച ചെയ്തത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: