തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും. മാർച്ച് നാലിന് ആരംഭിച്ച പരീക്ഷയിൽ മൂവായിരത്തോളം കേന്ദ്രങ്ങളിലായി നാലേകാൽ ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. സാമൂഹ്യശാസ്ത്രമാണ് ഇന്നത്തെ വിഷയം. ഏപ്രിൽ മൂന്നു മുതൽ മൂല്യ നിർണയം തുടങ്ങും. 20 വരെ രണ്ടു ഘട്ടങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കുകയാണ് ലക്ഷ്യം. 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകരെ പങ്കെടുപ്പിച്ചണ് മൂല്യ നിർണയം നടത്തുക. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാൻ കഴിയും എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടൽ. നാളെയാണ് പ്ലസ് ടു പരീക്ഷകൾ അവസാനിക്കുന്നത്.

