പി എസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ ലോഗിന്‍ ചെയ്യാന്‍ ഇനി ഒ ടി പിയും വേണം. ജൂലൈ ഒന്നുമുതലാണ് ഇത് നടപ്പിലാക്കുന്നത്. നിലവില്‍ യൂസര്‍ ഐ ഡിയും പാസ്‌വേഡും ഉപയോഗിച്ചാണ് ലോഗിന്‍ ചെയ്യുന്നത് എന്നാല്‍ കൂടുതല്‍ സുരക്ഷക്കുവേണ്ടിയാണ് ഒ ടി പി കൂടി ഏര്‍പ്പെടുത്തിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍, ഇ – മെയില്‍ എന്നിവയിലേക്കാണ് ഒ ടി പി ലഭിക്കുക.
അതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ നിലവില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍, ഇ- മെയില്‍ എന്നിവ നിര്‍ബന്ധമായും പ്രൊഫൈലില്‍ അപ്‌ഡേറ്റ് ചെയ്യണം. പാസ്‌വേഡ് ആറുമാസം കൂടുമ്പോള്‍ പുതുക്കുകയും വേണം.

