ഇനി ഒടിപി ഇല്ലാതെ പാൻ കാർഡ് ഉപയോഗിച്ച് സിബിൽ സ്കോർ പരിശോധിക്കാം

ഇന്നത്തെ കാലത്ത് സിബിൽ സ്കോർ അഥവാ ക്രെഡിറ്റ് സ്കോറിനെ കുറിച്ച് എല്ലാവർക്കും നല്ല ധാരണയുണ്ട്. വായ്പ എടുക്കാൻ നേരത്താണ് സിബിൽ സ്കോർ ഒരു വില്ലനാകുന്നത്. മികച്ച സ്കോർ ഇല്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങൾ ലോൺ നല്കണമെന്നില്ല. കാരണം ഒരു വ്യക്തിയുടെ സാമ്പത്തിക ആരോഗ്യം മനസ്സിലാക്കുന്നതിനുള്ള ആദ്യപടിയാണ് സിബിൽ സ്കോർ പരിശോധിക്കുന്നത്. സാദാരണയായി സിബിൽ സ്കോർ പരിശോധിക്കുന്നതിന് ഒടിപി ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ പാൻ കാർഡ് ഉപയോഗിച്ച് സിബിൽ സ്കോർ അറിയാനാകും.


സിബിൽ സ്കോർ എന്താണ് എന്ന നോക്കാം

ഒരു വ്യക്തിയുടെ വായ്പ യോഗ്യത അളക്കുന്ന 300 മുതൽ 900 വരെയുള്ള മൂന്നക്ക സംഖ്യയാണ് സിബിൽ സ്കോർ. അതായത്, കടം വാങ്ങിയാൽ മുടങ്ങാതെ തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ ശേഷി എത്രയായിരിക്കും എന്നതാണ് ബാങ്കുകൾ സാധാരണ വായ്പ നൽകുമ്പോൾ ശ്രദ്ധിക്കുക. ഇത് അളക്കാനുള്ള അളവുകോലാണ് സിബിൽ സ്കോർ.

ഇന്ത്യയിൽ, ഓരോ നികുതിദായകനും ആദായ നികുതി വകുപ്പ് 10 അക്ക തിരിച്ചറിയൽ നമ്പർ നൽകിയിട്ടുണ്ട്. ഇതാണ് പാൻ കാർഡ്. നിങ്ങളുടെ സാമ്പത്തിക വിവരങ്ങൾ പാൻ കാർഡുമായി ലിങ്ക് ചെയ്യേണ്ടത് പ്രധാനമാണ്. കാരണം ഇതുവഴി ക്രെഡിറ്റ് ബ്യൂറോകൾക്ക് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് എളുപ്പത്തിൽ ലഭിക്കും.

പാൻ കാർഡ് ഉപയോഗിച്ച് സിബിൽ സ്കോർ പരിശോധിക്കുന്നതിനുള്ള ഘട്ടങ്ങൾ

നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കാൻ അനുയോജ്യമായ ഏതെങ്കിലും വെബ്സൈറ്റ് സന്ദർശിക്കുക.
നിങ്ങളുടെ പാൻ നമ്പർ നൽകുക.
നിങ്ങളുടെ ജനനത്തീയതി, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ നൽകുക.
വാട്സ്‌ആപ്പ് വഴി അപ്ഡേറ്റുകൾ സ്വീകരിക്കുക എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക.
സൗജന്യ ക്രെഡിറ്റ് സ്കോർ നേടുക എന്നതിൽ ക്ലിക്ക് ചെയ്യുക

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: