പെരിന്തൽമണ്ണ: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. തവനൂർ തൃക്കണാപുരം വെള്ളാഞ്ചേരി സ്വദേശി ജിഷ്‌ണു(23)വിനെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന 14 വയസ്സുകാരിക്കു മുന്നിൽ നഗ്നതാപ്രദർശനം നടത്തിയെന്നാണു കേസ്. എസ്ഐ ഷിജോ, എഎസ്‌ഐ രേഖ, എസ്‌സിപിഒ സജീർ, സിപിഒ കൃഷ്‌ണപ്രസാദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
