വയനാട് : വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ സംഘടിപ്പിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം വഴി മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസിൽ പതിനാലു വയസുകാരനെ സൈബർ പോലീസ് അറസ്റ്റ് ചെയ്ത കൽപ്പറ്റയിലാണ് സംഭവം. എ.ഐ സോഷ്യൽ വഴി തയ്യാറാക്കിയ നഗ്നചിത്രങ്ങൾ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച വിദ്യാർത്ഥി പ്രചരിപ്പിച്ചതായും വിദ്യാർത്ഥിനികളെ ഈ ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പരാതി ലഭിച്ച് ഒരു മാസത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് 14 വയസുകാരനാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത് വയനാട് സൈബർ പോലീസ് ഇൻസ്പെക്ടർ ഷാജു ജോസഫും സംഘവുമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപേയാഗിച്ച് വിദ്യാർത്ഥിനികളുടെ
നഗ്നചിത്രങ്ങളുണ്ടാക്കി പ്രചരിപ്പിച്ചു; 14 വയസുകാരൻ അറസ്റ്റിൽ
