Headlines

ഒല ഇലക്ട്രിക് ആദ്യത്തെ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി.ഉടൻ വിപണിയിൽ




ന്യൂഡൽഹി : രാജ്യത്തെ മുൻനിര ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കളായ ഒല ഇലക്ട്രിക്, തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിൾ ശ്രേണി ഒല റോഡ്സ്റ്റർ ഔദ്യോഗികമായി ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ചു. റോഡ്സ്റ്റർ എക്സ്, റോഡ്സ്റ്റർ, റോഡ്സ്റ്റർ പ്രോ എന്നീ മൂന്ന് വേരിയന്റുകളിലാണ് ഈ ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഈ വേരിയന്റുകളെല്ലാം വ്യത്യസ്ത ബാറ്ററി പാക്കുകളുമായാണ് വരുന്നത്. റോഡ്സ്റ്റർ X 2.5kWh, 3.5kWh, 4.5kWh മൂന്ന് ബാറ്ററി പായ്ക്കുകളിൽ വരുന്നു. അവയുടെ എക്സ്-ഷോറൂം വില യഥാക്രമം 74,999 രൂപ, 84,999 രൂപ, 99,999 രൂപ എന്നിങ്ങനെയാണ്. 3 kWh, 4.5kWh, 6kWh എന്നിങ്ങനെയുള്ള മൂന്ന് വ്യത്യസ്‌ത ബാറ്ററിപാക്കുകളുള്ള റോഡ്സ്റ്ററിന്റെ എക്സ്-ഷോറൂം വില 1,04,999 രൂപ, 1,19,999 രൂപ, 1,39,999 രൂപ എന്നിങ്ങനെയാണ്. 8kWh 16kWh എന്നീ രണ്ട് ബാറ്ററി പാക്കുകളുള്ള റോഡ്സ്റ്റർ പ്രോയുടെ എക്സ്-ഷോറൂം വില യഥാക്രമം 1,99,999 രൂപയും 2,49,999 രൂപയുമാണ്. 6kWh ബാറ്ററി പായ്ക്ക് ഉള്ള റോഡ്സ്റ്ററിന് ഒറ്റ ചാർജിൽ 248 കിലോമീറ്റർ വരെ ലഭിക്കുമ്പോൾ 16kWh ബാറ്ററി പായ്ക്ക് ഉള്ള റോഡ്സ്റ്റർ പ്രോക്ക് ഒറ്റ ചാർജിൽ 579 കിലോമീറ്റർ വരെ ലഭിക്കും. ഈ ബൈക്കുകളുടെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചതായി ഒല ഇലക്ട്രിക് സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാൾ പറയുന്നു. റോഡ്സ്റ്റർ എക്സിന്റെയും റോഡ്സ്റ്ററിന്റെയും ഡെലിവറി അടുത്ത വർഷം ജനുവരി മുതൽ ആരംഭിക്കും അതേസമയം റോഡ്സ്റ്റർ പ്രോയ്ക്കുള്ള ബുക്കിംഗ് 2026 സാമ്പത്തിക വർഷത്തിൽ ആരംഭിക്കുകയുള്ളൂ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: