പഴയ 100 രൂപ നോട്ടുകൾ എടിഎം വഴി ഇനി ലഭിക്കില്ല





മലപ്പുറം: പഴയ 100 രൂപ നോട്ടുകള്‍ ഇനി എടിഎം കൗണ്ടറുകള്‍ വഴി ലഭിക്കില്ല. ഇവയുടെ ഉപയോഗവും പ്രചാരവും പരിമിതപ്പെടുത്താൻ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ തീരുമാനിച്ചു.

പകരം പുതിയ സീരീസിലെ നോട്ടുകള്‍ പ്രോത്സാഹിപ്പിക്കും.

പുതിയ ഗാന്ധി സീരീസിന് മുമ്ബ് അച്ചടിച്ച 100 രൂപ നോട്ടുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട നയങ്ങള്‍ റിസര്‍വ് ബാങ്ക് കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായാണ് നോട്ടുകള്‍ എടിഎമ്മുകളില്‍നിന്ന് ഒഴിവാക്കുന്നത്.

പകരം പുതിയ സീരീസ് 100 രൂപ നോട്ടുകള്‍ മാത്രമേ എടിഎമ്മുകള്‍ വഴി വിതരണം ചെയ്യാവൂ എന്ന് ആര്‍ബിഐ എല്ലാ ബാങ്കുകള്‍ക്കും നിർദേശം നല്‍കിക്കഴിഞ്ഞു. എടിഎമ്മുകളില്‍ നിറയ്ക്കുന്ന മൊത്തം കറൻസികളില്‍ 10 ശതമാനം 100 രൂപയുടെ പുതിയ നോട്ടുകള്‍ ആയിരിക്കണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്.

നിലവില്‍ പഴയ 100 രൂപ നോട്ടുകള്‍ സാമ്ബത്തിക ക്രയവിക്രയങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് തടസങ്ങള്‍ ഒന്നും ഇല്ല. അതേസമയം ടോള്‍ ബൂത്തുകള്‍ അടക്കമുള്ള ചില മേഖലകളില്‍ 100ന്‍റെ പഴയ നോട്ടുകള്‍ സ്വീകരിക്കുന്നത് ഒഴിവാക്കിത്തുടങ്ങിയിട്ടുണ്ട്.

ബാങ്കുകളില്‍ നോട്ടുകള്‍ കൂടുതലായി നിക്ഷേപിക്കുന്നതിനും ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കീറിയതോ കേടുവന്നതോ ആയ നോട്ടുകള്‍ അടുത്തുള്ള ബാങ്കില്‍ മാറ്റി വാങ്ങാം.

5,000 രൂപ വരെയുള്ള നോട്ടുകള്‍ മാറ്റി വാങ്ങുന്നതിന് തിരിച്ചറിയല്‍ കാര്‍ഡും ആവശ്യമില്ല. എന്നാല്‍ 50,000 രൂപയ്ക്ക് മുകളില്‍ പഴയ നോട്ടുകള്‍ നിക്ഷേപിക്കുകയാണെങ്കില്‍ ഇക്കാര്യം ബാങ്ക് ശാഖകള്‍ മേലധികാരികളോട് റിപ്പോര്‍ട്ട് ചെയ്യണമെന്നും ആര്‍ബിഐ നിര്‍ദേശത്തില്‍ പറയുന്നു. മാത്രമല്ല ഇത്തരം നോട്ടുകള്‍ സ്വീകരിക്കുന്നതിന് മുമ്ബ് പരമ്ബരകള്‍ സൂക്ഷ്മമായി പരിശോധിക്കുകയും വേണം.


സംശയാസ്പദമായി എന്തെങ്കിലും ബോധ്യപ്പെട്ടാല്‍ മേലധികാരികള്‍ക്ക് ഉടൻ റിപ്പോർട്ട് ചെയ്യണം. ബാങ്കുകള്‍ ആര്‍ബിഐയുടെ ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അപ്രതീക്ഷിത പരിശോധനകളും നടത്തും. അന്താരാഷ്ട്ര യാത്രകളില്‍ ഉപയോഗിക്കുമ്ബോള്‍ വിദേശ കറൻസി കൗണ്ടറുകളില്‍ 100 രൂപയുടെ പഴയ നോട്ടുകള്‍ സ്വീകരിക്കുകയുമില്ല.

2018ലാണ് പുതിയ 100 രൂപയുടെ നോട്ടുകള്‍ റിസർവ് ബാങ്ക് അവതരിപ്പിച്ചത്. പഴയ നോട്ടുകളില്‍ സുരക്ഷാ പാളിച്ചകള്‍ ഏറെയുള്ളതിനാലും എളുപ്പത്തില്‍ വ്യാജ നോട്ടുകള്‍ തയാറാക്കാൻ കഴിയുമെന്നതിനാലുമാണ് ഈ നോട്ടുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട നയങ്ങള്‍ ആര്‍ബിഐ ഇപ്പോള്‍ കര്‍ശനമാക്കിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: