ലഖ്നൗ: ആദ്യരാത്രിയിൽ ലൈംഗിക ബന്ധത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഉത്തർപ്രേദേശിലെ ഹമീർപൂരിലാണ് സംഭവം. ഭർത്താവ് ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച് ലൈംഗികബന്ധത്തിലേർപ്പെട്ടതിനെ തുടർന്നാണ് യുവതിക്ക് ഗുരുതരമായി പരിക്കേറ്റത്. ഫെബ്രുവരി മൂന്നിന് വിവാഹിതയായ യുവതിയെ ഫെബ്രുവരി ഏഴിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്താം തീയതി യുവതി മരിക്കുകയും ചെയ്തു.
ഭർത്താവ് ലൈംഗിക ഉത്തേജക ഗുളികകൾ ഉപയോഗിച്ച് സെക്സിൽ ഏർപ്പെട്ടതോടെ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം ഗുരുതരമായി പരിക്കേൽക്കുകയും ആരോഗ്യനില വഷളാവുകയും ചെയ്തു. ഉടൻ തന്നെ കാൺപൂർ ജില്ലയിലെ ഒരു സ്വകാര്യ നഴ്‌സിംഗ് ഹോമിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്യാണം കഴിഞ്ഞ് ഏഴാം ദിവസമാണ് യുവതി മരിച്ചത്.ഫെബ്രുവരി മൂന്നിന് ആയിരുന്ന ഇവരുടെ വിവാഹം. ആദ്യരാത്രിയിൽ എഞ്ചിനീയറായ ഭർത്താവ് ലൈംഗിക ഉത്തേജക മരുന്ന് കഴിക്കുകയായിരുന്നു.
ലൈംഗിക ബന്ധത്തിന് ഇടയിൽ ഉണ്ടായ ഗുരുതര പരിക്കുകളാണ് ഈ യുവതിയുടെ മരണത്തിന് കാരണമായത്. പരിക്കുകളെ തുടർന്ന് ആരോഗ്യ നില വഷളായ യുവതിയെ ഫെബ്രുവരി 7 ന് ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഫെബ്രുവരി പത്തിനാണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾ ഭർത്താവിനെതിരെ നടിപടി ആവശ്യപ്പെട്ട് പരാതി നൽകിയതായാണ് വിവരം. ഇയാളും കുടുംബവും വീട് പൂട്ടി ഒളിവിൽ പോയതായി പറയുന്നു.
യുവതിയുടെ നില വഷളായപ്പോൾ അവളെ ഒരു ഗൈനക്കോളജിസ്റ്റിൻ്റെ അടുത്തേക്ക് കൊണ്ടുവന്നു, കൂട്ടബലാത്സംഗത്തിന് തുല്യമായ ക്രൂരത അവൾ സഹിച്ചതായി ഡോക്ടർ വെളിപ്പെടുത്തി. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കോട്വാലി നഗർ പോലീസ് സ്റ്റേഷനിൽ ഒരു വിവരവും പരാതിയും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാൽ, അന്വേഷണം നടത്തുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും എന്നാണ് പോലീസ് പറയുന്നത്

