തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും. ബെംഗളൂരുവിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം കേരളത്തിലെത്തിക്കുക. പിന്നീട് മൃതദേഹം ഉമ്മൻചാണ്ടിയുടെ വസതിയിലേക്ക് കൊണ്ടുപോകും. അതിനു ശേഷം വൈകുന്നേരം നാല് മണിക്ക് ഭൗതികശരീരം ദർബാർ ഹാളിലെത്തിച്ച് പൊതുദർശനത്തിന് വയ്ക്കും. അവിടുന്ന് സെക്രട്ടറിയേറ്റിന് സമീപമുള്ള സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിലും പൊതുദർശനമുണ്ടാകും. വൈകിട്ട് ആറ് മണിക്ക് ഇന്ദിരാഭവനിലും പൊതുദർശനമുണ്ടാകും.
നാളെ രാവിലെയോടെ ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് എത്തിക്കും. തിരുനക്കര മൈതാനിയിലെ പൊതുദർശനത്തിന് ശേഷമാകും പുതുപ്പള്ളിയിലെത്തുക. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ സംസ്‌കാര ചടങ്ങുകൾ നടക്കും