ഡൽഹി : ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി
ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായുള്ള മൂന്നാം വിമാനം പുലർച്ചെ 1.15ന് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. 198 പേരുടെ യാത്ര സംഘത്തിൽ 18 പേർ മലയാളികളാണ്. കണ്ണൂർ പുതിയതെരു സ്വദേശി ശിൽപ മാധവൻ, കണ്ണൂർ എളയാവൂർ സ്വദേശി കാവ്യ നമ്പ്യാർ. മാലപ്പുറം തിരൂർ സ്വദേശി വിശാഖ് നായർ, കൊല്ലം ഉളിയകോവിൽ സ്വദേശി ലക്ഷമി രാജഗോപാൽ, കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി സൂരജ് എം., കണ്ണൂർ പുന്നാട് സ്വദേശി അമൽജിത്ത് തിരുവനന്തപുരം പുളിയറക്കോണം സ്വദേശി ലിജു വി. ബി, ആലപ്പുഴ അമ്പലപ്പുഴ സ്വദേശി, ജയചന്ദ്ര മോഹൻ നാരായണൻ ഭാര്യ അനിത കുമാരി ജയചന്ദ്ര മോഹൻ മകൻ വിഷ്ണു മോഹൻ, ഭാര്യ അജ്ഞന ഷേണായി, ആര്യ മോഹൻ 2 വയസ്സ്, കോട്ടയം പാല സ്വദേശി ലിറ്റോ ജോസ്, ഭാര്യ രേഷ്മ ജോസ്, മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി അജിത്ത് ജോർജ്ജ്, കൊല്ലം ഓയൂർ സ്വദേശി ശരത് ചന്ദ്രൻ, ഭാര്യ നീന പ്രസാദ് പാലക്കാട് ‘ചന്ദ്ര നഗർ സ്വദേശി സിദ്ധാർത്ഥ് രഘുനാഥൻ സംഘത്തിലുണ്ട്. തിരികെയെത്തിയ സംഘത്തിലെ പതിനാല് പേർ വിദ്യാർത്ഥികളാണ്.
