ബാവലി: ജനവാസ മേഖലയിൽ ഭീതി പടർത്തുകയും, ഒരു മനുഷ്യജീവൻ അപഹരിക്കുകയും ചെയ്‌ത കൊലയാളി മോഴയാനയെ മയ ക്കുവെടി വെക്കാൻ ഇന്ന് വനം വകുപ്പിന് കഴിഞ്ഞില്ല. ആന നിരന്തര മായി സഞ്ചരിച്ചു കൊണ്ടിരുന്നതാണ് വനപാലകർക്ക് പ്രതിസന്ധിയായത്.
ഏറെ നേരം ബാവലി മേഖലയിൽ ഉണ്ടായിരുന്ന കാട്ടാന പിന്നീട് മണ്ണുണ്ടിക്ക് പരിസരത്തെ ഉൾവനത്തിലേക്ക് മാറിയതായുള്ള സൂചന യുടെ അടിസ്ഥാനത്തിൽ വനപാലക സംഘം സർവ്വ സന്നാഹത്തോടെ മണ്ണുണ്ടി പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. ഓപ്പറേഷൻ ബേ ലൂർ മഖ്‌ന നാളെ തുടരുമെന്നാണ് സൂചന. വനത്തിൽ നിന്നും പുറ ത്തേക്ക് വന്ന വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. പ്രദേശത്ത് പ്രതിഷേധം രൂക്ഷമാകുന്നു

