Headlines

കായികതാരങ്ങൾക്ക് റെയില്‍വേയിൽ അവസരം

നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേയിലും സെന്‍ട്രല്‍ റെയില്‍വേയിലും നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേയിലും കായികതാരങ്ങള്‍ക്ക് അവസരം.
167 ഒഴിവുകളാണ് കായികതാരങ്ങള്‍ക്ക് മാറ്റിവെച്ചിട്ടുള്ളത്. പത്താം ക്ലാസ്സ് മുതല്‍ ബിരുദം വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.

സെന്‍ട്രല്‍ റെയില്‍വേ
1.ഗ്രൂപ്പ് സി തസ്തികയില്‍ 21ഉം ഗ്രൂപ്പ് ഡിയില്‍ 41 ഒഴിവുകളുമുണ്ട്.
2.പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. ലെവല്‍ ഒന്ന് മുതല്‍ അഞ്ച് വരെ ശമ്പള സ്‌കെയിലുള്ള തസ്തികകളാണ്.
3.അത് ലറ്റിക്സ്, ബാഡ്മിന്റണ്‍, വാട്ടര്‍പോളോ, നീന്തല്‍, ബോഡി ബില്‍ഡിംഗ്, സൈക്ലിംഗ്, ഹോക്കി, ഖൊ-ഖൊ, ഭാരോദ്വഹനം, ടേബിള്‍ ടെന്നിസ്, വോളിബോള്‍, ഗുസ്തി, ബാസ്‌കറ്റ്ബോള്‍, ക്രിക്കറ്റ്, ഫുട്ബോള്‍, കബഡി തുടങ്ങിയ മേഖലയിലുള്ളവര്‍ക്കാണ് അവസരം. പ്രായം 18-25.
4.വിവരങ്ങള്‍ക്ക് www.rrccr.com സന്ദര്‍ശിക്കാം. അപേക്ഷ ഓണ്‍ലൈനായി അടുത്ത മാസം 15 വരെ സമര്‍പ്പിക്കാം.

നോര്‍ത്ത് വെസ്റ്റേണ്‍
1.ജയ്പൂരിലെ ഹെഡ്ക്വാര്‍ട്ടേഴ്സിലും വിവിധ ഡിവിഷനുകളിലും വര്‍ക്്‌ഷോപ്പുകളിലുമായി 54 ഒഴിവുകള്‍.
2.ലെവല്‍ ഒന്ന് മുതല്‍ അഞ്ച് വരെ ശമ്പള സ്‌കെയിലുള്ള തസ്തികയിലാണ് അവസരം. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അവസരമുണ്ട്.
3.ബാഡ്മിന്റണ്‍, ബാസ്‌ക്റ്റ് ബോള്‍, ക്രോസ്‌കണ്‍ട്രി, ടേബിള്‍ ടെന്നിസ്, ഗുസ്തി, അത്ലറ്റിക്സ്, വോളിബോള്‍, ഷൂട്ടിംഗ്, ബോക്സിംഗ്, സൈക്ലിംഗ്, ക്രിക്കറ്റ്, കബഡി തുടങ്ങിയ മേഖലയിലുള്ളവര്‍ക്കാണ് അവസരം.
4.പ്രായം 18-25. വിവരങ്ങള്‍ക്ക് www.rrcjaipur.in സന്ദര്‍ശിക്കുക. അവസാന തീയതി അടുത്ത മാസം 15. ഓണ്‍ലൈനായി അപേക്ഷിക്കണം.

നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍
1.ഹെഡ്ക്വാര്‍ട്ടേഴ്‌സിലും ഡിവിഷനല്‍ യൂനിറ്റുകളിലുമായി 51 ഒഴിവുകളുണ്ട്. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം.
2.അന്‌പെയ്്ത്ത്, അത്ലറ്റിക്സ്, ബാസ്‌കറ്റ് ബോള്‍, ടേബിള്‍ ടെന്നിസ്, വോളിബോള്‍, ക്രിക്കറ്റ്, ബോക്സിംഗ്, ഫുട്ബോള്‍, ബാഡ്മിന്റണ്‍, ഭാരോദ്വഹനം തുടങ്ങിയ മേഖലയിലുള്ളവര്‍ക്കാണ് അവസരം.
3.യോഗ്യത- 12ാം ക്ലാസ്സ് ജയം, ഐ ടി ഐ, തത്തുല്യം. പ്രായം 18-25.
4.വിവരങ്ങള്‍ക്ക് www.nfr.indianrailways.gov.in സന്ദര്‍ശിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി അടുത്ത മാസം 23.

സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സിനും അവസരം
1.ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ആസ്ഥാനമായുള്ള നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സ് ക്വാട്ടയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് സി തസ്തികകളിലും ലെവല്‍ വണ്‍ തസ്തികകളിലുമായി 13 ഒഴിവാണുള്ളത്. യോഗ്യത- പത്താംക്ലാസ്സ് തത്തുല്യവും ഐ ടി ഐയും (എന്‍ സി വി ടി, എസ് വി ടി) അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ 12ാം ക്ലാസ്സ് ജയം.
2.പ്രായം ഗ്രൂപ്പ് സി തസ്തികകളില്‍ 18-30. ലെവല്‍ വണ്‍ തസ്തികകളില്‍ 18-33. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവുണ്ട്.
3.വിവരങ്ങള്‍ക്ക് www.ner.indianrailways.gov.in.
4.അപേക്ഷിക്കേണ്ട അവസാന തീയതി അടുത്ത മാസം 22.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: