തിരുവനന്തപുരം : യുവകലാസാഹിതി ജില്ലാ കമ്മിറ്റി പ്രസ് ക്ലബ്ബ് ഹാളിൽ പുസ്തക പ്രകാശനം സംഘടിപ്പിച്ചു. പ്രമുഖ യൂട്യൂബറും മോട്ടിവേഷൻ ട്രെയിനറുമായ എൻ എസ് അനിൽ കുമാറിന്റെ വിജയത്തിനും വേണ്ടേ ഒരു ജയം എന്ന പുസ്തകം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ പ്രകാശനം ചെയ്തു. ആർട്ടിസ്റ്റ് ജിനൻ പുസ്തകം സ്വീകരിച്ചു. യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് മഹേഷ് മാണിക്കം അദ്ധ്യക്ഷത വഹിച്ചു. മികച്ച യൂട്യൂബർക്കുള്ള യൂട്യൂബിന്റെ പ്ലേ ബട്ടൺ പുരസ്കാരം ടി കെ എ നായർ ഐ എ എസ് അനിൽ കുമാറിന് സമ്മാനിച്ചു.
വെള്ളനാട് രാമചന്ദ്രൻ , കരകുളം കൃഷ്ണപിള്ള, കെ പി ഗോപകുമാർ ,ആനാട് ജയൻ , സതീജ വി ആർ, കെ വിജയൻ , എൻ എസ് അനിൽകുമാർ എന്നിവർ സംസാരിച്ചു.
