കൊച്ചി: ഓർത്തഡോക്സ്-യാക്കോബായ സഭകൾ തമ്മിൽ നിലനിൽക്കുന്ന തർക്കത്തിൽ, തർക്കം നിലനിൽക്കുന്ന ആറ് പള്ളികള്‍ ജില്ലാ കളക്ടര്‍മാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. ഏറ്റെടുത്ത പള്ളികളുടെ താക്കോല്‍ ജില്ലാ കളക്ടര്‍മാര്‍ തന്നെ സൂക്ഷിക്കണമെന്നും പള്ളികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു.
എറണാകുളം, പാലക്കാട് ജില്ലകളിലുള്ള പള്ളികളാണ് കളക്ടർമാർ ഏറ്റെടുക്കേണ്ടത്. പോത്താനിക്കാട്, മഴുവന്നൂർ, മംഗലം ഡാം, ചെറുകുന്നം, എരിക്കിഞ്ചിറ എന്നിവയാണ് ഈ അഞ്ചു പള്ളികൾ. നേരത്തെ പള്ളികളുടെ അവകാശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് പുറത്ത് വന്നിരുന്നു. എന്നാൽ ഉത്തരവ് പുറത്ത് വന്നിട്ടും പള്ളികൾ അതാത് സഭകൾക്ക് കൈമാറാൻ സർക്കാരിന് സാധിച്ചിരുന്നില്ല.
പൊലീസിന്റെ സഹായത്തോടെ കൈമാറ്റ നടപടികൾ സർക്കാർ നടത്തിയെങ്കിലും മറു ഭാഗത്തെ വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തിൽ പിന്മാറുകയായിരുന്നു. ഈ വിഷയത്തിൽ സഭ അധികൃതർ നൽകിയ കോടതി അലക്ഷ്യ പരാതിയിലാണ് ഇപ്പോൾ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവുണ്ടായിരിക്കുന്നത്

