ഒറ്റമരം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. വിവാഹം കഴിഞ്ഞ് ഭാര്യയും ഭർത്താവും രണ്ടു ധ്രുവങ്ങളിൽ എന്നപോലെ കഴിഞ്ഞാലോ….
ബിനോയ് വേളൂർ സംവിധാനം ചെയ്യുന്ന ഒറ്റമരം എന്ന സിനിമ ആ കഥ പറയുന്നു….
കോട്ടയത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ ഈ സിനിമ യുടെ സെൻസറിങ് കഴിഞ്ഞു. U സർട്ടിഫിക്കറ്റ് നേടിയ ഈചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇക്കഴിഞ്ഞ ദിവസം ചലച്ചിത്ര സംവിധായകൻ ജോഷി മാത്യു റിലീസ് ചെയ്തു.
നടൻ സോമു മാത്യു, ക്യാമറ മാൻ രാജേഷ് പീറ്റർ, അസോസിയേറ്റ് ഡയറക്ടർ വിനോജ് നാരായണൻ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ബാബു നമ്പൂതിരി, നീന കുറുപ്പ്.., പുതുമുഖ നായിക ഗായത്രി, കൈലാഷ്, ഹരിലാൽ, സുനിൽ സഖറിയ,ഡോ. അനിസ് മുസ്തഫ അഞ്ജന അപ്പുക്കുട്ടൻ, കൃഷ്ണ പ്രഭ, ഡോ. ജീമോൾ,മാസ്റ്റർ മർഫി,തുടങ്ങിയവരാണ് അഭിനേതാക്കൾ..
നവംബർ രണ്ടാം വാരം ഒറ്റമരം തിയേറ്ററുകളിൽ എത്തും.

