നെല്ല് സംഭരണം: വില വിതരണം പുരോഗമിക്കുന്നു

2022-23 സീസണിൽ കർഷകരിൽ നിന്ന് സംഭരിച്ച 7,31,184 ടൺ നെല്ലിന്റെ വിലയായ 2070.71 കോടി രുപയിൽ നൽകാൻ ബാക്കിയുണ്ടായിരുന്ന 260.23 കോടി രൂപയുടെ വിതരണം അന്തിമഘട്ടത്തിലേക്ക്. എസ്.ബി.ഐ, കാനറാ ബാങ്ക് എന്നിവയിൽ നിന്നും പി.ആർ.എസ് വായ്പയായിട്ടാണ് തുക വിതരണം ചെയ്യുന്നത്. 2070.71 കോടി രൂപയിൽ 1810.48 കോടി രൂപ ഓണത്തിന് മുൻപ് തന്നെ കൊടുത്തു തീർത്തിരുന്നു. 50,000 രൂപ വരെ നൽകാനുള്ള കർഷകർക്ക് തുക പൂർണമായും ശേഷിച്ചവർക്ക് നൽകാനുള്ള തുകയുടെ 28 ശതമാനവും നൽകി കഴിഞ്ഞതാണ്. അവശേഷിച്ച തുകയാണ് ഇപ്പോൾ വായ്പയായി വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച എസ്.ബി.ഐ 1884 കർഷകർക്കായി 20.61 കോടി രൂപയും ഇതുവരെ ആകെ 4717 കർഷകർക്കായി 34.79 കോടി രൂപയും വിതരണം ചെയ്തു. കാനറാ ബാങ്ക് തിങ്കളാഴ്ച 982 കർഷകർക്കായി 11 കോടി രൂപയും ഇതുവരെ ആകെ 8167 കർഷകർക്കായി 68.32 കോടി രൂപയും വിതരണം ചെയ്തു. മുഴുവൻ തുക വിതരണവും ഈ ആഴ്ചയോടെ പൂർത്തിയാകും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: