
നീന്തൽക്കുളത്തിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു
കാസർഗോഡ്: നീന്തൽക്കുളത്തിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു. മാണിക്കോത്ത് പടിഞ്ഞാറ് വളപ്പിൽ ഹാഷിം – തസ്ലീമ ദമ്പതികളുടെ മകൻ ഹദിയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കളിക്കുന്നതിനിടെ അബദ്ധത്തിൽ നീന്തൽക്കുളത്തിൽ വീണാണ് അപകടമുണ്ടായത്. കുട്ടിയുടെ പിതാവ് ഹാഷിം പ്രവാസിയാണ്. അവധിക്ക് നാട്ടിലേക്ക് വരുന്നതിനിടെയിൽ കണ്ണൂരിൽ വിമാനമിറങ്ങിയപ്പോഴാണ് മകൻ മരിച്ച വിവരം പിതാവ് ഹാഷിം അറിഞ്ഞത്. വീടിനു അടുത്തായുളള ഹാഷിമിന്റെ സഹോദരൻ ഷാഫിയുടെ വീടിനു മുകളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ നീന്തൽക്കുളത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും…