
തിരുവനന്തപുരത്ത് നാലംഗ കുടുംബം വിഷം കഴിച്ച നിലയില്‍; അച്ഛനും മകളും മരിച്ചു;
തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലംഗ കുടുംബം വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പെരിങ്ങമലയിലാണ് സംഭവം. അച്ഛനും മകളും മരിച്ചു. അമ്മയും മകനും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്ലാമുക്കില്‍ ശിവരാജന്‍ (56), മകള്‍ അഭിരാമി (22) എന്നിവരാണ് മരിച്ചത്. ശിവരാജന്റെ ഭാര്യ ബിന്ദു, മകന്‍ അര്‍ജുന്‍ എന്നിവരെയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കട ബാധ്യതയാണ് കുടുംബം ഒന്നടങ്കം ജീവനൊടുക്കാന്‍ കാരണമായതെന്നു റിപ്പോര്‍ട്ടുകളുണ്ട് Share on FacebookTweetFollow us