
സംസ്ഥാനത്ത് പനി കേസുകൾ പതിമൂവായിരം കടന്നു.
തിരുവനന്തപുരം :പനി കേസുകള്‍ പതിമൂവായിരം കടന്നു; ഇന്നലെ നാല് പേര്‍ പനി ബാധിച്ച് മരിച്ചു സംസ്ഥാനത്ത് ഇന്നലെ നാല് പേര്‍ പനി ബാധിച്ച് മരിച്ചു. എലിപ്പനി ബാധിച്ച് ഒരാളും ഡെങ്കിപ്പനി ബാധിച്ച് ഒരാളുമാണ് മരിച്ചത്. രണ്ട് മരണം സംശയ പട്ടികയിലാണ്. അതേസമയം, സംസ്ഥാനത്ത് പനി കേസുകള്‍ പതിമൂവായിരം കടന്നു. 13,248 പേരാണ് ഇന്നലെ പനിക്ക് ചികിത്സ തേടിയത്. 10 പേർക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി പ്രത്യേകം ശ്രദ്ധിക്കണം മണ്ണ്, ചെളി, മലിനജലം…