തൃശൂരില്‍ എസ്‍സി ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; 10 വയസുകാരൻ്റെ കാലൊടിച്ചു, മര്‍ദിച്ചത് 9-ാം ക്ലാസുകാരൻ

തൃശൂർ: അതിരപ്പിള്ളിയില്‍ പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ ഹോസ്റ്റലില്‍ വിദ്യാർത്ഥിക്ക് മർദ്ദനം. പോത്തുപ്പാറ ഉന്നതിയിലെ 10 വയസ്സുകാരനായ അനൂപ് ശശീധരനാണ് മർദ്ദനമേറ്റത്. ഇതേ ഹോസ്റ്റലിലെ മറ്റൊരു വിദ്യാർത്ഥിയായ 9-ാം ക്ലാസില്‍ പഠിക്കുന്ന വിദ്യാർത്ഥിയാണ് മർദ്ദിച്ചത്. മർദ്ദനത്തില്‍ അനൂപിന്റെ കാല് ഒടിഞ്ഞു. വെറ്റിലപ്പാറ ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ്. മർദ്ദനമേറ്റ അനൂപിനെ തൃശ്ശൂർ മെഡിക്കല്‍ കോളേജില്‍ എത്തിച്ച്‌ ചികിത്സ നല്‍കി. മർദനമേറ്റിട്ടും ഹോസ്റ്റല്‍ അധികൃതർ വേണ്ട ചികിത്സ ഉറപ്പാക്കിയില്ലെന്ന് അനൂപിന്റെ ബന്ധുക്കള്‍ ആരോപിച്ചു. ഹോസ്റ്റല്‍ വാർഡന്മാരുടെ അശ്രദ്ധയാണ് ഇത്തരത്തിലുള്ള സംഭവമെന്നും കുടുംബം ആരോപിക്കുന്നു….

Read More

“അഹിന്ദുക്കളുടെ വീട്ടിലേക്ക് പോകുന്നത് പെണ്‍മക്കൾ പോകുന്നതില്‍നിന്ന് മാതാപിതാക്കള്‍ അവരെ വിലക്കണമെന്നും അനുസരിച്ചില്ലെങ്കിൽ കാല് തല്ലിയൊടിക്കണം” വിവാദ പരാമർശവുമായി പ്രജ്ഞ സിങ് ഠാക്കൂർ

ഭോപ്പാല്‍: ബിജെപി മുൻ എംപി പ്രജ്ഞ സിങ് ഠാക്കൂർ ഭോപ്പാലില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. അഹിന്ദുക്കളുടെ വീട്ടിലേക്ക് പോകുന്നത് പെണ്‍മക്കൾ പോകുന്നതില്‍നിന്ന് മാതാപിതാക്കള്‍ അവരെ വിലക്കണമെന്നും അനുസരിച്ചില്ലെങ്കിൽ കാല് തല്ലിയൊടിക്കണം എന്നായിരുന്നു പ്രജ്ഞ സിങ് ഠാക്കൂർ പറഞ്ഞത്. പ്രജ്ഞസിങ് ഠാക്കൂറിൻ്റെ വാക്കുകൾ: ”നിങ്ങളുടെ മനസ്സിനെ കരുത്തുള്ളതാക്കണം. നമ്മുടെ പെണ്‍മക്കള്‍ നമ്മളെ അനുസരിക്കാതിരുന്നാല്‍, അവര്‍ അഹിന്ദുക്കളുടെ വീട്ടില്‍ പോയാല്‍ അവളുടെ കാല് തല്ലിയൊടിക്കുന്ന കാര്യത്തിൽ മടി കാണിക്കരുത്. നമ്മുടെ മൂല്യത്തെ വിലമതിക്കാതിരിക്കുന്നവരെയും മാതാപിതാക്കള്‍ പറയുന്നത്…

Read More

കോട്ടയം അയർക്കുന്നത്ത് ഭര്‍ത്താവ് കൊന്ന് കുഴിച്ചുമൂടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: കോട്ടയം അയർക്കുന്നത്ത് ഭര്‍ത്താവ് കൊന്ന് കുഴിച്ചുമൂടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. അയർക്കുന്നം ഇളപ്പാനിയിലെ നിർമ്മാണം നടക്കുന്ന വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത് പശ്ചിമബംഗാള്‍ സ്വദേശി അല്‍പ്പാനയാണ് മരിച്ചത്. അല്‍പ്പാനയുടെ ഭര്‍ത്താവ് സോണിയാണ് കൊലപാതകം നടത്തിയത്. കഴിഞ്ഞ ദിവസം അല്‍പ്പാനായെ കാണാൻ ഇല്ലെന്ന് സോണി പരാതി നല്‍കിയിരുന്നു. അയർക്കുന്നം സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. ഭാര്യയെ കാണാൻ ഇല്ലെന്നു പരാതി നല്‍കിയ ശേഷം ഇയാള്‍ കുട്ടികളേയും കൊണ്ട് നാട്ടിലേക്ക് പോകാൻ ശ്രമിച്ചു. എന്നാല്‍ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍…

Read More

കടയ്ക്കലില്‍ സിപിഐയില്‍ കൂട്ടരാജി ; എഴുനൂറിലേറെ പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു.

കൊല്ലം : കടയ്ക്കലില്‍ സിപിഐയില്‍ കൂട്ടരാജി. എഴുന്നൂറിലേറെ പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതായി മുന്‍ ജില്ലാ കൗണ്‍സില്‍ അംഗം ജെ സി അനില്‍ പറഞ്ഞു. ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയാണ് കൂട്ടരാജിക്ക് കാരണം. പാര്‍ട്ടി വിട്ടവരില്‍ 10 മണ്ഡലം കമ്മിറ്റി അംഗങ്ങളും 45 ലോക്കല്‍ കമ്മിറ്റി അംഗങ്ങളും 48 ബ്രാഞ്ച് സെക്രട്ടറിമാരും 9 ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങളും 11 സഹകരണ ബാങ്ക് ഡയറക്ടര്‍മാരും 700ലേറെ പാര്‍ട്ടി അംഗങ്ങളും 200ലേറെ അനുഭാവികളുമുണ്ടെന്നാണ് പാര്‍ട്ടി വിട്ട നേതാക്കള്‍ പറയുന്നത് മുന്‍…

Read More

പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല; ശിവന്‍കുട്ടി പറഞ്ഞത് അറിയില്ല; എതിര്‍പ്പ് ശക്തമാക്കി സിപിഐ

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് റവന്യൂമന്ത്രി കെ രാജന്‍. അക്കാര്യം മന്ത്രിസഭയില്‍ ആലോചിച്ചിട്ടില്ല. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി എന്താണ് പറഞ്ഞതെന്ന് അറിയില്ല. വളരെ കൂടിയാലോചന നടത്തേണ്ട കാര്യമാണിത്. കേന്ദ്രസര്‍ക്കാര്‍ പല കാര്യത്തിലും കേരളത്തെ കൊണ്ടെത്തിക്കാന്‍, ലഭിക്കേണ്ട സഹായം ഇല്ലാതാക്കാന്‍ പല കുതന്ത്രങ്ങളും നടത്തുന്നുണ്ടെന്ന് മന്ത്രി കെ രാജന്‍ ആരോപിച്ചു. കേരളത്തോട് അപകടകരമായി, ഫെഡറല്‍ സംവിധാനത്തിന് നിരക്കാത്ത തരത്തില്‍ കേന്ദ്രം പെരുമാറുകയാണ്. ഇതിനൊന്നും കേരളം മുട്ടു മടക്കി സമ്മതിക്കാന്‍ ഉദ്ദേശിക്കുന്നില്ല. സർക്കാരിന്റെ മുൻ…

Read More

രക്തംപുരണ്ട് അര്‍ദ്ധബോധത്തില്‍ 17കാരി ആശുപത്രിയിലെത്തി; ലൈംഗികാതിക്രമം നടന്നെന്ന് ഡോക്ടര്‍മാര്‍

ഭുവനേശ്വർ: ബലാത്സംഗത്തിനിരയായ പതിനേഴുകാരി അർദ്ധബോധാവസ്ഥയിൽ നടന്ന് ആശുപത്രിയിലെത്തി ചികിത്സ തേടി. ശരീരമാസകലം രക്തത്തിൽ കുളിച്ച നിലയിലാണ് പെൺകുട്ടി ആശുപത്രിയിലെത്തിയത്. ഒഡീഷയിൽ വെള്ളിയാഴ്ച്ച അർദ്ധരാത്രിയിലാണ് സംഭവം. ജാർഖണ്ഡ് സ്വദേശിനിയായ പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്. പാതിരാത്രിയോടെയാണ് പതിനേഴുകാരി ആശുപത്രിയിലേക്ക് നടന്നെത്തിയത്. ശരീരമാസകലം രക്തംപുരണ്ട് ബോധം നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നു പെൺകുട്ടി. ഉടൻ തന്നെ അടിയന്തര വൈദ്യസഹായം നൽകിയ ശേഷം ഡോക്ടർമാർ നടത്തിയ വിശദമായ പരിശോധനയിൽ പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി കണ്ടെത്തി. ഉടൻ തന്നെ ആശുപത്രി അധികൃതർ ആശുപത്രിയിലെ പോലീസ് ഔട്ട്‌പോസ്റ്റ് വഴി പൊലീസിനെ…

Read More

കോഴിക്കോട്ട് ഇടിമിന്നലേറ്റ് യുവതി മരിച്ചു

കോഴിക്കോട് : ഇടിമിന്നലേറ്റ് മധ്യവയസ്ക മരിച്ചു. നരിക്കുനി പുല്ലാളൂർ പറപ്പാറ ചേരച്ചോറമീത്തൽ റിയാസിന്റെ ഭാര്യ സുനീറ (40) യാണ് മരിച്ചത്. പ്രദേശത്ത് ഇടി മിന്നലോടു കൂടിയ ശക്തമായ മഴയായിരുന്നു. പലയിടങ്ങളിലും മഴക്കെടുതികളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. താമരശ്ശേരി ഭാഗത്ത് ശക്തമായ മഴയെത്തുടർന്ന് വീട് ഭാഗികമായി തകർന്നു. മാളശ്ശേരി ഷിജുവിന്റെ വീടാണ് ഇടിമിന്നലിൽ തകർന്നത്. സ്ലാബും സൺഷെയ്ഡും തകർന്ന നിലയിലാണ്. സംഭവ സമയത്ത് വീട്ടിൽ ആരും ഇല്ലാത്തതിനാൽ വൻദുരന്തം ഒഴിവായി. ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ വീട് തകർന്നതായാണ് വിവരം. കോഴിക്കോട്,…

Read More

പാഴ്‌സല്‍ നല്‍കിയില്ല; പോത്തൻകോട്ട് പായസക്കടയില്‍ കാര്‍ ഇടിച്ചുകയറ്റി അതിക്രമം

പോത്തൻകോട്: പാഴ്‌സല്‍ നല്‍കാത്തതിന്റെ ദേഷ്യത്തില്‍ പായസക്കടയില്‍ കാര്‍ ഇടിച്ചുകയറ്റി അതിക്രമം. തിരുവനന്തപുരം പോത്തന്‍കോട് അയിരൂപ്പാറ ഫാര്‍മേഴ്‌സ് ബാങ്കിന് സമീപമാണ് സംഭവം നടന്നത്. കടയിലെ ജീവനക്കാരന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. റോഡിന് സമീപമായിരുന്നു പായസക്കട പ്രവര്‍ത്തിച്ചിരുന്നത്. പോത്തന്‍കോട് സ്വദേശിനി റസീനയാണ് പാസക്കടയുടെ ഉടമ. യാസീന്‍ എന്ന ജീവനക്കാരനായിരുന്നു സംഭവം നടക്കുമ്പോള്‍ കടയില്‍ ഉണ്ടായിരുന്നത്. കാറിലെത്തിയ രണ്ടംഗ സംഘമാണ് അതിക്രമം കാട്ടിയതെന്ന് ജീവനക്കാരന്‍ പറയുന്നു. പായസം കഴിഞ്ഞിരുന്നു. ഇക്കാര്യം അവരോട് പറയുകയാണ് ചെയ്തത്. എന്നാൽ അവർക്ക് അത്…

Read More

2023, 2024 സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡ്: നവംബർ 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം:ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ 2023, 2024 വർഷങ്ങളിലെ സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡിന് നവംബർ 20 വരെ പൊതുജനങ്ങൾക്ക് അപേക്ഷിക്കാം. 2023-ലെ വിഷയം ‘ശുചിത്വം’, 2024-ലേത് ‘അതിജീവനം’ എന്നിവയാണ്. കേരളം പശ്ചാത്തലമാക്കിയുള്ള ഫോട്ടോഗ്രാഫുകൾക്കാണ് മുൻഗണന. ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 50,000, 30,000, 25,000 രൂപ വീതമാണ് സമ്മാനം. ഒപ്പം സാക്ഷ്യപത്രവും ശിൽപവും നൽകും. പ്രോത്സാഹന സമ്മാനമായി പത്തുപേർക്ക് 2,500 രൂപ വീതം നൽകും. സാക്ഷ്യപത്രവും ലഭിക്കും. മത്സരാർത്ഥികൾക്ക് ഒരു വിഭാഗത്തിൽ മൂന്ന് എൻട്രികൾ…

Read More

സംസ്ഥാനത്ത് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിൽ കർശന നിയന്ത്രണം; രണ്ട് മണിക്കൂർ മാത്രം പടക്കം പൊട്ടിക്കാൻ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിൽ കർശന നിയന്ത്രണം ഏര്‍പ്പെടുത്തി. മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിനെ തുടർന്നാണ് ഉത്തരവ്. ദീപാവലി ദിവസം രാത്രി 8 മുതൽ 10 വരെ മാത്രം പടക്കം പൊട്ടിക്കാൻ അനുമതി.ഉപയോഗിക്കേണ്ടത് ഗ്രീൻ വിഭാഗത്തിൽ പെടുന്ന പടക്കം മാത്രമായിരിക്കണം. സംസ്ഥാനത്ത് ഗ്രീൻ ക്രാക്കേഴ്സ് മാത്രമേ വിൽക്കാൻ അനുമതിയുള്ളു. വലിയ ശബ്ദത്തോടുകൂടിയ പടക്കങ്ങൾ ഇത്തവണ വിൽക്കാൻ കഴിയില്ല. സാധാരണ പടക്കങ്ങളേക്കാൾ ശബ്ദം കുറവായിരിക്കും ഗ്രീൻ ക്രാക്കേഴ്സ് വിഭാഗത്തിൽപ്പെടുന്ന പടക്കങ്ങൾ. സാധാരണ പടക്കങ്ങൾ ഉണ്ടാക്കുന്നതിനേക്കാൾ 30 ശതമാനം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial