‘എന്നോട് ഇത്തരം ചോദ്യങ്ങള്‍ വേണ്ട’, മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് വി ഡി സതീശന്‍

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ മാധ്യമങ്ങളോട് ക്ഷോഭിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പുനഃസംഘടന സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കണ്ട. ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടിയില്ല. ഇല്ലാത്ത വിഷയം ഊതിപ്പെരുപ്പിച്ച് കോണ്‍ഗ്രസില്‍ പ്രശ്നമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ്. അത് എന്റെയടുത്ത് വേണ്ട. അത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയില്ല. വേറെ വല്ലതുമുണ്ടെങ്കില്‍ പറ അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ ചോദ്യം ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം അര്‍ഹിക്കുന്നില്ലെന്ന് മറുപടി…

Read More

വീട്ടിൽ ഒറ്റയ്ക്കിരിക്കുകയായിരുന്ന വയോധികയുടെ മാല കവർന്നു; അറസ്റ്റിലായത് സിപിഎം കൗൺസിലർ

കണ്ണൂർ: കൂത്തുപറമ്പിൽ വയോധികയുടെ മാല തട്ടിയെടുത്ത സിപിഎം കൗൺസിലർ അറസ്റ്റിലായി. നഗരസഭയിലെ കൗൺസിലർ പിപി രാജേഷ് ആണ് അറസ്റ്റിലായത്. ഇയാൾ കഴിഞ്ഞ വ്യാഴാഴ്ച‌യാണ് വയോധികയുടെ മാല പൊട്ടിച്ചത്. 77 കാരിയായ വയോധിക ജാനകിയുടെ മാലയാണ് ഇയാൾ കവർന്നത്. അടുക്കളയിൽ ജോലി ചെയ്യുന്ന സമയത്ത് പെട്ടെന്നൊരാൾ അകത്തേക്ക് കയറിവരികയും മാല പൊട്ടിച്ച് ഓടുകയും ചെയ്യുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേയ്ക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടിരുന്നു. ഹെൽമെറ്റ് ധരിച്ചയാളാണ് മോഷ്ടാവെന്ന് ജാനകി നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. പിന്നീട് സിസിടിവി കേന്ദ്രീകരിച്ച്…

Read More

കർണാടകയിലെ ഗുണ്ടൽപേട്ടിൽ കർഷകന് നേരെ കടുവയുടെ ആക്രമണം

വയനാട്: കർണാടകയിലെ ഗുണ്ടൽപേട്ടിൽ കർഷകന് നേരെ കടുവയുടെ ആക്രമണം. പടകലപുര ഗ്രാമത്തിലെ മഹാദേവിനാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റത്. മുഖത്ത് ഗുരുതര പരിക്കേറ്റ മഹാദേവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയലിൽ കൃഷി ചെയ്യുന്നതിനിടെ മഹാദേവിന്റെ അടുത്തേക്ക് പാഞ്ഞടുത്ത കടുവ ആക്രമിച്ച ശേഷം ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. Share on FacebookTweetFollow us

Read More

പ്രത്യേക നിയമസഭ സമ്മേളനം വിളിക്കുന്നതിനെതിരെ പ്രതിപക്ഷം

തിരുവനന്തപുരം: നവംബർ ഒന്നിന് പ്രത്യേക നിയമസഭ സമ്മേളനം വിളിക്കുന്നതിനെതിരെ പ്രതിപക്ഷം. പ്രതിപക്ഷവുമായി കൂടിയാലോചന നടത്തിയില്ലെന്ന് വി.ഡി സതീശൻ സ്പീക്കർക്കും മുഖ്യമന്ത്രിക്കും നൽകിയ കത്തിൽ പറയുന്നു. പൊതു അവധി ദിവസം സഭ ചേരുന്നതിന് സഭയുടെ പ്രത്യേക അനുമതി വേണമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കാരണം വിശദീകരിക്കാതെയാണ് പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള തീരുമാനം കാബിനെറ്റ് എടുത്തിരിക്കുന്നത്. നിയമസഭയുടെ ചട്ടം 13/2 പ്രകാരം അവധി ദിനങ്ങളിൽ സഭ ചേരുന്നതിന് നിയമസഭ തന്നെ തീരുമാനിക്കേണ്ടതുണ്ട്. നവംബർ ഒന്നിന് സഭ ചേരാനുള്ള തീരുമാനമുണ്ടായിരുന്നെങ്കിൽ ഒക്ടോബറിൽ…

Read More

പ്രണയബന്ധത്തെച്ചൊല്ലി രണ്ട് വീട്ടുകാർ തമ്മിലുണ്ടായ സംഘർഷത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കാമുകന്റെ സുഹൃത്തായ യുവാവ് മരിച്ചു

തിരുവനന്തപുരം: പ്രണയബന്ധത്തെച്ചൊല്ലി രണ്ട് വീട്ടുകാർ തമ്മിലുണ്ടായ സംഘർഷത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കാമുകന്റെ സുഹൃത്തായ യുവാവ് മരിച്ചു. തിരുവനന്തപുരം വർക്കലയിൽ ആയിരുന്നു സംഭവം. ഈ മാസ 14ന് കണ്ണമ്പയിൽ വെച്ചുണ്ടായ സംഘർഷത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവാണ് മരിച്ചത്. സംഭവത്തിൽ കൊല്ലം സ്വദേശി അമലിനാണ് ജീവൻ നഷ്ടമായത്. ഇന്നലെ ആണ് അമലിന്റെ മരണം സംഭവിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കണ്ണമ്പ സ്വദേശിയായ മൂന്ന് പേരെ വർക്കല പോലീസ് പിടികൂടിയിട്ടുണ്ട്. മരിച്ച അമലിന്റെ സുഹൃത്തായ കൊല്ലം സ്വദേശി തന്നെ ആയ…

Read More

നെന്മാറ പോത്തുണ്ടി ബോയൻകോളനിയിലെ സജിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം

പാലക്കാട്: നെന്മാറ പോത്തുണ്ടി ബോയൻകോളനിയിലെ സജിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം. നാലേകാൽ ലക്ഷം രൂപ പിഴ അടയ്ക്കാനും ശിക്ഷാ വിധിയിൽ പറയുന്നു. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയുടേതാണ് വിധി. സംഭവം അപൂർവങ്ങളിൽ അപൂർവ്വമല്ലെന്ന് കോടതി പറഞ്ഞു. കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമംതുടങ്ങിയ മൂന്ന് വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. കൊലപാതകത്തിനും (302) അതിക്രമിച്ചു കടക്കലിനും (449)നും ചേര്‍ത്താണ് ഇരട്ട ജീവപര്യന്തം തടവ്. തെളിവ് നശിപ്പിക്കലിന് (201) അഞ്ചു വര്‍ഷം തടവ്…

Read More

കോഴിക്കോട് നിന്ന് കൊച്ചി സിറ്റി സൈബർ പൊലീസ് പിടികൂടിയത് മൂന്ന് പേരെ; രാജ്യം കണ്ട ഏറ്റവും വലിയ സൈബർ തട്ടിപ്പ് കേസിലെ പ്രതികൾ പിടിയിൽ

കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ സൈബർ തട്ടിപ്പ് കേസ്സിലെ മൂന്ന് മുഖ്യ പ്രതികളെ കൊച്ചി സിറ്റി സൈബർ പോലീസ് കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്തു. ഇരുപത്തിയഞ്ച് കോടിയുടെ ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കൊടുവള്ളി പറമ്പതൈകുളങ്ങര വീട്ടിൽ പികെ റഹീസ് (39), അരക്കൂർ തോലമുത്തം പറമ്പ്, വളപ്പിൽ വീട്ടിൽ വി.അൻസർ (39), പന്തീരങ്കാവ് നരിക്കുനിമീതൽ വീട്ടിൽ സികെ അനീസ് റഹ്മാൻ (25) എന്നിവരാണ് പിടിയിലായത്. മൂന്ന് പേരും കോഴിക്കോട് ജില്ലക്കാരാണ്. www.capitalix.com എന്ന…

Read More

എംഡിഎംഎയും ഹാഷിഷ് ഓയിലും; വൈക്കത്ത് മൂന്നുപേര്‍ അറസ്റ്റിൽ

കോട്ടയം : എംഡിഎംഎയും ഹാഷിഷ് ഓയിലുമായി കര്‍ണാടക സ്വദേശികളായ മൂന്നുപേര്‍ പിടിയില്‍. ബെംഗളൂരുവില്‍ താമസിക്കുന്ന നിമല്‍ ജോസഫ് സെബാസ്റ്റ്യന്‍, അജയ് ശരണ്‍ യെല്ലപ്പ(27), ഹാസന്ന നിസ്വരാജ്(31) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ്‌ചെയ്തത്. വെള്ളിയാഴ്ച വൈക്കം ബോട്ടുജെട്ടി വലിയകവലയില്‍നിന്നാണ് യുവതി അടക്കം മൂന്നുപേരെയും കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ കാറിലും കൈവശവുമായി 1.69 ഗ്രാം എംഡിഎംഎയും ഹാഷിഷ് ഓയിലും കണ്ടെടുത്തു. ഉപയോഗത്തിനും വില്പനയ്ക്കുമായാണ് പ്രതികള്‍ ഇത് സൂക്ഷിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. മൂവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു. Share on…

Read More

ശബരിമല അയ്യപ്പ ശ്രീകോവിലിന് മുൻപിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണം പൂശിയ പാളികൾ പുനഃസ്ഥാപിച്ചു

പത്തനംതിട്ട: ശബരിമല അയ്യപ്പ ശ്രീകോവിലിന് മുൻപിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണം പൂശിയ പാളികൾ പുനഃസ്ഥാപിച്ചു. ചെന്നൈയിലെത്തിച്ച് അറ്റകുറ്റ പണികൾ പൂർത്തിയാക്കിയ സ്വർണപാളികളാണ് പുനഃസ്ഥാപിച്ചത്. ഇന്ന് വൈകുന്നേരം നാലുമണിയോടെ ആണ് തുലാമാസ പൂജകള്‍ക്കായി ശ്രീകോവിൽ നട തുറന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിച്ചു. അതേസമയം, സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കോടതി കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 30 വരെ എസ്‌ഐടിക്ക് കസ്റ്റഡിയില്‍ ചോദ്യം ചെയ്യാം. തന്നെ കുടുക്കിയതെന്ന് ഉണ്ണികൃഷ്ണന്‍…

Read More

ശബരിമല അയ്യപ്പ ശ്രീകോവിലിന് മുൻപിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണം പൂശിയ പാളികൾ പുനഃസ്ഥാപിച്ചു

പത്തനംതിട്ട: ശബരിമല അയ്യപ്പ ശ്രീകോവിലിന് മുൻപിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണം പൂശിയ പാളികൾ പുനഃസ്ഥാപിച്ചു. ചെന്നൈയിലെത്തിച്ച് അറ്റകുറ്റ പണികൾ പൂർത്തിയാക്കിയ സ്വർണപാളികളാണ് പുനഃസ്ഥാപിച്ചത്. ഇന്ന് വൈകുന്നേരം നാലുമണിയോടെ ആണ് തുലാമാസ പൂജകള്‍ക്കായി ശ്രീകോവിൽ നട തുറന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിച്ചു. അതേസമയം, സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കോടതി കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 30 വരെ എസ്‌ഐടിക്ക് കസ്റ്റഡിയില്‍ ചോദ്യം ചെയ്യാം. തന്നെ കുടുക്കിയതെന്ന് ഉണ്ണികൃഷ്ണന്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial