സാഹിത്യ നോബേൽ ഹംഗേറിയൻ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ലാസ്‌ലോ ക്രാസ്‌നഹോർകക്ക്

2025 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. ഹംഗേറിയൻ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ലാസ്‌ലോ ക്രാസ്‌നഹോർകയ‌്ക്കാണ് പുരസ്കാരം. അപ്പോക്കലിപ്റ്റിക് ഭീകരതയുടെ നടുവിൽ, കലയുടെ ശക്തിയെ ഊട്ടിയുറപ്പിക്കുന്ന അദ്ദേഹത്തിന്റെ ശ്രദ്ധേയവും ദർശനാത്മകവുമായ പ്രവർത്തനത്തിനാണ് അംഗീകാരം. ഇമ്രെ കെർട്ടെസിനു (2002) ശേഷം സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടുന്ന ആദ്യ ഹംഗേറിയനാണ് ലാസ്‌ലോ ക്രാസ്‌നഹോർകയ‌്. 2015-ൽ ‘Satantango’ എന്ന നോവലിന് മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്‌കാരം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സുസുമു കിറ്റഗാവ, റിച്ചാർഡ് റോബ്സൺ,…

Read More

മോർച്ചറിയിൽ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ.

ഭോപ്പാൽ: മോർച്ചറിയിൽ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ച മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. ഇതെത്തുടർന്ന് പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലെ ഖാക്നർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഒരു വർഷം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. മൃതദേഹത്തെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ മെഡിക്കൽ ഓഫീസർ ഡോ. ആദ്യ ദവാർ പരാതി നൽകുകയായിരുന്നെന്ന് എഎസ്പി അന്ദർ സിങ്…

Read More

ഹാൽ സിനിമയിലെ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം കട്ട്‌ ചെയ്യണം, ധ്വജപ്രണാമം എന്ന വാക്കും ഒഴിവാക്കണം; വീണ്ടും സെൻസർ ബോർഡ് ഇടപെടൽ

ഷെയ്ൻ നിഗം ചിത്രത്തിൽ ബീഫ് ബിയാണിക്ക് കട്ട്‌. ഹാൽ സിനിമയിലെ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം കട്ട്‌ ചെയ്യണം എന്ന് സെൻസർ ബോർഡ്‌ ആവശ്യപ്പെട്ടു. ധ്വജപ്രണാമം എന്ന വാക്കും ഒഴിവാക്കണം. സിനിമയുടെ അണിയറ പ്രവർത്തകർ ഹൈകോടതിയിൽ ഹർജി നൽകി. ഡയലോഗുകളും സീനുകളും വെട്ടാൻ നിർദ്ദേശിച്ചതായി ഹരജിയിൽ പറയുന്നു. സമയബന്ധിതമായി സെൻസറിങ് പൂർത്തിയാക്കാൻ പുതിയ മാനദണ്ഡങ്ങൾ രൂപീകരിക്കണമെന്നും അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടു. സിനിമയിലൂടെ നല്ലൊരു സന്ദേശം നല്‍കാനാണ് ശ്രമിച്ചതെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. സമൂഹത്തില്‍ നടക്കുന്ന പ്രശ്നങ്ങള്‍ സിനിമയിലൂടെ…

Read More

നെടുമങ്ങാട് സാംസ്കാരിക വേദിയുടെ സ്നേഹാദരവ്

നെടുമങ്ങാട് :കേരള സർവ്വകലാശാലയിൽ നിന്നും ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ സത്രംമുക്ക് രാമലക്ഷ്മി നിലയത്തിൽ ബി.വാസന്തിക്ക് നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വസതിയിൽ എത്തി സ്നേഹാദരവ് നൽകി അനുമോദിച്ചു. വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ,കെ സോമശേഖരൻ നായർ, പനവൂർ രാജശേഖരൻ,ആനാട് ജയചന്ദ്രൻ, മൂഴിയിൽ മുഹമ്മദ് ഷിബു, പുലിപ്പാറ യൂസഫ്, പനവൂർ ഹസൻ, നെട്ടിറച്ചിറ സുരേഷ്,നെടുമങ്ങാട് എം നസീർ, തോട്ടുമുക്ക് വിജയകുമാർ, വഞ്ചുവം ഷറഫ്, നൗഷാദ് കായ്പ്പാടി,സി രാജലക്ഷ്മി, ഇല്യാസ് പത്താം കല്ല്, വെമ്പിൽ സജി,ലാൽ ആനപ്പാറ,ചെറുവാളം സുരേഷ്, അനിൽകുമാർ…

Read More

വയനാട്ടിൽ കോൺഗ്രസ് എംഎൽഎമാരായ ടി സിദ്ദിഖിനും ഐസി ബാലകൃഷ്ണനുമെതിരെ എംഎസ്എഫ് പ്രകടനം

കൽപ്പറ്റ: വയനാട്ടിൽ കോൺഗ്രസ് എംഎൽഎമാരായ ടി സിദ്ദിഖിനും ഐസി ബാലകൃഷ്ണനുമെതിരെ പ്രകടനം നടത്തി എംഎസ്എഫ്. സിദ്ദിഖും ഐസിയും നിയമസഭ കാണുമെന്നു മോഹിക്കേണ്ട എന്നെഴുതിയ ബാനറുമായിട്ടാണ് എംഎസ്എഫ് പ്രകടനം നടത്തിയത്. മുട്ടിൽ ഡബ്ല്യുഎംഒ കോളജിലെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിലാണ് എംഎൽഎമാരുടെ ചിത്രം സഹിതമുള്ള ബനാറുയർത്തി എംഎസ്എഫ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തിയത് മിസ്റ്റർ സിദ്ദിഖ്, മിസ്റ്റർ ഐസീ… കേശു കുഞ്ഞുങ്ങളെ നിലയ്ക്കു നിർത്തിയില്ലേൽ ജില്ലയിൽ നിന്ന് ഇനി നിയമസഭ കാണാമെന്നു മോഹിക്കേണ്ട’- എന്നാണ് ബാനറിൽ എഴുതിയിരുന്നത്. കോളജ് തെരഞ്ഞെടുപ്പിൽ കെഎസ്‍യുവും…

Read More

കേരള മീഡിയ അക്കാദമി ഓഡിയോ പ്രൊഡക്ഷൻ കോഴ്‌സിലേക്ക് ഒക്ടോബർ 16 വരെ അപേക്ഷിക്കാം

സർക്കാർ സ്വയം ഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്‌സിലേക്ക് ഒക്ടോബർ 16 വരെ അപേക്ഷിക്കാം. സൗണ്ട് എൻജിനീയറിംഗ്, RJ ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയ്‌സ് മോഡുലേഷൻ തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നേടി ഏറെ തൊഴിൽ സാധ്യതയുള്ള സർക്കാർ അംഗീകൃത യോഗ്യത നേടാം. കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളിൽ ആണ് ക്ലാസ്സ് നടക്കുന്നത്. ഇരു സെന്ററുകളിലും പ്രവർത്തിക്കുന്ന അക്കാദമിയുടെ റേഡിയോ കേരള സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും. രണ്ടര…

Read More

ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നു

കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ സൗജന്യ ഗോൾഡ് അപ്രൈസർ പരിശീലനത്തിനും തെങ്ങിൻ തടി കൊണ്ടുള്ള ഫർണിച്ചർ നിർമാണ പരിശീലനത്തിനും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നു. ഗോൾഡ് അപ്രൈസർ പരിശീലനത്തിനുള്ള തിരഞ്ഞെടുപ്പ് തിരുവനന്തപുരം ഹെഡ് ഓഫീസിൽ 17ന് രാവിലെ 11 മണിക്ക് നടക്കും. പരമ്പരാഗത സ്വർണ തൊഴിലാളിയാണെന്ന് തെളിയിക്കുന്നതിനുള്ള രേഖയും വിദ്യാഭ്യാസ രേഖ, വയസ് തെളിയിക്കുന്ന രേഖകളും സഹിതം എത്തണം. ഫർണിച്ചർ നിർമാണത്തിനുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് 18ന് രാവിലെ 11ന് കൊല്ലം ദക്ഷിണ മേഖല ഓഫീസിൽ ഇന്റർവ്യൂ നടക്കും. ഗോർഡ് അപ്രൈസർ…

Read More

ഹജ്ജ് 2026: കേന്ദ്ര ഹജ്ജ് കമ്മിറ്റി ഹജ്ജ് ട്രൈനർ, അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ട്രൈനർമാരാകുന്നതിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ സൗകര്യം 2025 ഒക്ടോബർ 7 മുതൽ 2025 ഒക്ടോബർ 20 വരെ ഉണ്ടായിരിക്കുന്നതാണ്. വിശദ വിവരങ്ങൾ www.hajcommittee.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. താല്പര്യമുള്ളവർ നിശ്ചിത സമയത്തിനകം ഓൺലൈനിൽ അപേക്ഷ സമർപ്പിച്ച് ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷകർ 25 നും 60 വയസ്സിനിടയിലുള്ളവരായിരിക്കണം, ഹജ്ജ് കർമ്മം നിർവഹിച്ചവരും, കർമ്മങ്ങളെ കുറിച്ച് നല്ല അറിവുള്ളവരുമായിരിക്കണം. ഇംഗ്ലീഷ്/ഹിന്ദി/ഉറുദു/പ്രാദേശിക ഭാഷയിൽ പരിജ്ഞാനമുള്ളവരായിരിക്കണം, ട്രൈനിംഗ് നടത്തുന്നതിന്…

Read More

100 അടിയിൽ കൂടുതൽ നീളം; നീന്തൽകുളവും ഹെലിപാഡും ജക്കൂസിയുമുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ കാർ

ടെക്‌നോളജി ദിനംപ്രതി വളർന്നു വരുന്ന ഒരു കാഴ്ചയാണ് ഇന്ന് നമ്മൾ കണ്ടുവരുന്നത്. വാഹന വിപണികളിലും ഇതിന്റെ സ്വാധീനം നമ്മൾ കാണാറുണ്ട്. പുത്തൻ ഫീച്ചറുകളും ഉപഭോക്താക്കളുടെ ഇഷ്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളും നിർമാതാക്കൾ തങ്ങളുടെ കാറുകളിൽ കൊണ്ടുവരുന്നതുൾപ്പടെ കാർ വിഭാഗത്തിൽ മാസ്റ്റർപീസുകൾ സൃഷ്ടിക്കാൻ നിർമ്മാതാക്കൾ സാധ്യമായതെല്ലാം ചെയ്യാറുണ്ട്. എന്നാൽ കാറുകളുടെ നീളം സംബന്ധിച്ച കാര്യങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? 15 മുതൽ 16 അടി വരെ നീളമുള്ള കാറുകൾ നമ്മൾ നിരത്തുകളിൽ കണ്ടിട്ടുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ കാറിന് എത്ര…

Read More

ചീഫ് മാർഷലിനെ മർദിച്ചു; മൂന്നു പ്രതിപക്ഷ എം.എൽ.എമാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: നിയമസഭയിൽ പ്രതിഷേധത്തിനിടെ വാർച്ച് ആൻഡ് വാർഡിനെ മർദിച്ചെന്ന പരാതിയിൽ മൂന്നു പ്രതിപക്ഷ എം.എൽ.എമാർക്ക് സസ്പെൻഷൻ. റോജി എം. ജോൺ, എം. വിൻസന്‍റ്, സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ചീഫ് മാർഷലിനെ മർദിച്ച സംഭവത്തിലാണ് നടപടി. എം.എൽ.എമാരെ സസ്പെൻഡ് ചെയ്യണം എന്നാവശ്യപ്പെട്ട് പാർലമെന്‍ററികാര്യ മന്ത്രി എം.ബി. രാജേഷ് അവതരിപ്പിച്ച പ്രമേയം സ്പീക്കർ അംഗീകരിക്കുകയായിരുന്നു. കൈക്ക് ഗുരുതരമായി പരിക്കേറ്റ ചീഫ് മാർഷലിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്നാണ് വിവരം. എം.എൽ.എമാരുടെ നടപടി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial