കോള്‍ഡ്രിഫിനു പുറമേ രണ്ടു കഫ് സിറപ്പുകള്‍ക്കു കൂടി നിരോധനം

ന്യൂഡല്‍ഹി: ചുമയ്ക്കുള്ള കഫ് സിറപ്പിന്റെ ഉപയോഗം അപകടകരമെന്ന് കണ്ടെത്തിയ മൂന്ന് ബ്രാന്‍ഡുകളുടെ കഫ് സിറപ്പുകളുടെ വില്‍പന നിരോധിച്ചു. കോള്‍ഡ്രിഫ്, റെസ്പിഫ്രഷ് ടിആര്‍, റീലൈഫ് എന്നീ മൂന്ന് കഫ് സിറപ്പുകള്‍ക്ക് എതിരെയാണ് നടപടി. ഇവയില്‍ വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടികളില്‍ മരണത്തിനുള്‍പ്പെടെ കാരണമാകുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നടപടി. കഫ് സിറപ്പ് ഉപയോഗത്തെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കഴിഞ്ഞ ഒരുമാസത്തിനിടെ 22 കുട്ടികളാണ് രാജ്യത്ത് മരിച്ചത്. ഇവയെല്ലാം കോള്‍ഡ്രിഫ് സിറപ്പിന്റെ…

Read More

തളിപ്പറമ്പ് നഗരത്തിൽ വൻ തീ പിടുത്തം നിരവധി കടകൾ കത്തി നശിച്ചു.

കണ്ണൂര്‍: തളിപ്പറമ്പ് നഗരത്തില്‍ വന്‍ തീപിടിത്തം. തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപത്തെ വ്യാപാര കേന്ദ്രത്തിലാണ് തീപിടിത്തം വൈകുന്നേരം അഞ്ചോടെ കെ ബി ആർ കോംപ്ലക്സിലാണ് അപകടം. നിരവധി കടകള്‍ കത്തി നശിച്ചു. കണ്ണൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിലെ അഗ്നിരക്ഷാ സേനയുടെ യൂണിറ്റുകള്‍ സ്ഥലത്തെത്തി. നാല് നില കെട്ടിടത്തിലാണ് തീ പടര്‍ന്നത്. തുടര്‍ന്ന് തീ മറ്റു കെട്ടിടങ്ങളിലേക്കും പടര്‍ന്നു പിടിച്ചു. പത്തിലേറെ കടകള്‍ കത്തിനശിച്ചു. തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. ഒരു ഭാഗത്തെ തീ നിയന്ത്രണ വിധേയമായതായാണ് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്….

Read More

എട്ടാംക്ലാസുകാരി ഗർഭിണിയായ സംഭവത്തിൽ സഹപാഠിയെ പോലീസ് പിടികൂടി

ഷൊർണൂർ: എട്ടാംക്ലാസുകാരി ഗർഭിണിയായ സംഭവത്തിൽ സഹപാഠിയെ പോലീസ് പിടികൂടി. 13 വയസ്സുള്ള പെൺകുട്ടിയാണ് ഗർഭിണിയായത്. വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ പെൺകുട്ടി ഗർഭിണിയാണെന്ന വിവരമറിയുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു. ഷൊർണൂർ ഡിവൈഎസ്‌പി ആർ. മനോജ് കുമാറാണ് കേസന്വേഷിച്ചത്. പോക്സോ വകുപ്പ് പ്രകാരമാണ് ആൺകുട്ടിക്കെതിരേ കേസ്. എട്ടാം ക്ലാസിൽ തന്നെ പഠിക്കുന്ന 13 കാരനെയാണ് പോലീസ് പിടികൂടിയത്. ഗർഭിണിയായ വിവരമറിഞ്ഞതോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത് ആൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പിൽ ഹാജരാക്കി Share…

Read More

വ്യാജ മരുന്ന് ദുരന്തം; ശ്രീസൺ ഫാർമസ്യൂട്ടിക്കൽസിന്റെ ഉടമ അറസ്റ്റിൽ

ഭോപാല്‍ : വ്യാജ മരുന്ന് ദുരന്തത്തില്‍ ശ്രീസൺ ഫാർമസ്യൂട്ടിക്കൽസിന്റെ ഉടമ അറസ്റ്റിൽ. കോൾഡ്രിഫ് നിർമ്മാതാവ് ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസ് ഉടമ രംഗനാഥനെയാണ് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിന്ദ്വാഡയിൽ നിന്ന് എത്തിയ പൊലീസ് സംഘം കാഞ്ചീപുരത്ത് തുടരുകയാണ്. കമ്പനി പ്രവർത്തിക്കുന്നിടത്ത് അടക്കം എത്തി പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. 20 കുട്ടികളാണ് മധ്യപ്രദേശിൽ മാത്രം മരിച്ചത്. അതേസമയം ചുമ മരുന്നുകളുടെ പരിശോധന കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.ഇതിനിടെ കോൾഡ്രിഫ് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോ എന്ന ലോകാരോഗ്യ സംഘടനയുടെ…

Read More

വൻ പ്രഖ്യാപനം; ക്യാൻസർ രോഗികൾക്ക് കെ എസ് ആർ ടി സി ബസിൽ സൗജന്യ യാത്ര

സംസ്ഥാന നിയമസഭയിൽ സർക്കാരിന്റെ വമ്പൻ പ്രഖ്യാപനം. ക്യാൻസർ രോഗികൾക്ക് കെ എസ് ആർ ടി സി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര നൽകുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ ബസുകളിലും ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര അനുവദിക്കും. സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് എത്തുന്നവർക്കും യാത്ര സൗജന്യമായിരിക്കും. രോഗികളെ സംബന്ധിച്ച് ഏറെ ആശ്വാസം നൽകുന്ന പ്രഖ്യാപനമാണിത് Share on FacebookTweetFollow us

Read More

തൊഴിലുറപ്പിനും വീട് നിർമാണത്തിനും ഇനി ആധാർ നിർബന്ധം

പൗരന്മാർക്ക് നേരിട്ട് ലഭിക്കുന്ന സേവനങ്ങൾക്കും സാമ്പത്തിക സഹായങ്ങൾക്കും ആധാർ കാർഡ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. പദ്ധതികളിൽ അംഗങ്ങളായവർക്ക് ആധാർ ബന്ധിപ്പിച്ച ഡിജിറ്റൽ സംവിധാനത്തിലൂടെ മാത്രമേ പണം കൈമാറാവൂവെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാറിന്റെ ചെലവുകൾ കൈകാര്യം ചെയ്യുന്ന വകുപ്പാണ് വരാനിരിക്കുന്ന ബജറ്റിന് മുന്നോടിയായി ഉത്തരവിറക്കിയത്. പുതിയ പദ്ധതികളിൽ ഡിജിറ്റൽ, കാശ് ലെസ് സംവിധാനം ഉടൻ നടപ്പാക്കണമെന്നും വിവിധ മന്ത്രാലയങ്ങൾക്കും സംസ്ഥാനങ്ങൾക്കും നൽകിയ നിർദേശത്തിൽ വ്യക്തമാക്കി. അടുത്ത ഏപ്രിലിന് ശേഷം തുടരുന്ന പദ്ധതികളും ഉത്തരവിൽ ഉൾപ്പെടും. പൊതുസേവനങ്ങൾ…

Read More

ഒരുലക്ഷം മുൻഗണന റേഷൻകാർഡുകൾ വിതരണം ചെയ്യും; ജി ആർ അനിൽ

തിരുവനന്തപുരം:ഒരുലക്ഷം മുൻഗണന റേഷൻകാർഡുകൾ വിതരണം ചെയ്യും.പിങ്ക്‌ കാർഡുകളാണ്‌ നൽകുക. മസ്‌റ്ററിങ്‌ പൂർത്തിയായപ്പോൾ ഒഴിവ്‌ വന്നതും ഭക്ഷ്യവകുപ്പ്‌ പ്രത്യേകപരിശോധന നടത്തി കണ്ടെത്തിയതും ഉൾപ്പെടെയാണിത്‌. ഇതിനായി മാനദണ്ഡങ്ങളിൽ ഇളവ്‌ വരുത്തേണ്ടി വരും. വീടിന്റെ വിസ്തീർണം 1000 ചതുരശ്ര അടിയോ അതിന് താഴയോ അ‍യിരിക്കണമെന്നാണ് ചട്ടം. ഇതിനുപകരം 1100 ചതുരശ്ര അടിയായെങ്കിലും ഉയർത്തേണ്ടി വരും. ഇതുസംബന്ധിച്ച ശുപാർശ സമർപ്പിച്ചിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. നിലവിൽ 590806 മഞ്ഞകാർഡാണുള്ളത്‌. പിങ്കുകാർഡുകാരുടെ എണ്ണം 3652258 ആണ്‌. ജനസംഖ്യയുടെ 43 ശതമാനത്തെമാത്രമാണ്‌ കേന്ദ്രം…

Read More

പട്ടം എസ്‍യുടി ആശുപത്രിയില്‍ ഭാര്യയെ കഴുത്തു ഞെരിച്ച്‌ കൊന്നതിന് ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: പട്ടം എസ്‍യുടി ആശുപത്രിയില്‍ ഭാര്യയെ കഴുത്തു ഞെരിച്ച്‌ കൊന്നതിന് ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു കരകുളം സ്വദേശിയായ ജയന്തി ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഭാസുരൻ അതേ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒന്നാം തീയതി മുതല്‍ ജയന്തി ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു. വൃക്ക രോഗിയായിരുന്നു ജയന്തി. ചികിത്സയിലായിരുന്ന ജയന്തിയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി കെട്ടിടത്തില്‍ നിന്ന് ചാടി മരിക്കാൻ ശ്രമിക്കുകയായിരുന്നു ഭർത്താവ്. സംഭവം ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. എന്താണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം…

Read More

ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ദേഹത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു, മുളകുപൊടി വിതറിയും ക്രൂരത

ന്യൂഡൽഹി: ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണയും മുളകുപൊടിയും ഒഴിച്ച് ഭാര്യ. ഗുരുതരമായി പരുക്കേറ്റ ഭർത്താവിനെ ഡർഹിയിലെ സഫ്‌ദർജംഗ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഒക്ടോബർ 3 ന് മദൻഗിറിലെ വീട്ടിലാണ് സംഭവം. ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനായ ദിനേശിനെയാണ് പുലർച്ചെ മൂന്നു മണിയോടെ ഭാര്യ തിളച്ച എണ്ണ ഒഴിച്ചത്. മകളും സമീപത്ത് ഉറങ്ങുന്നുണ്ടായിരുന്നു. ദേഹം മുഴുവൻ പൊള്ളലേറ്റത്തോടെ സഹായത്തിനായി നിലവിളിക്കുകയോ ചെയ്യുന്നതിനുമുമ്പ്, അവൾ എന്റെ പൊള്ളലേറ്റ ഭാഗങ്ങളിൽ മുളകുപൊടി വിതറിയെന്ന് ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. എതിർത്തപ്പോൾ…

Read More

കോർപ്പറേറ്റ് വായ്പകള്‍ എഴുതി തള്ളാൻ ഒരു മടിയും കാണിക്കാതിരുന്ന കേന്ദ്ര സർക്കാർ, ദുരന്ത ബാധിതരോട് കാണിക്കുന്നത് കൊടും ക്രൂരതയാണ് – കെ രാജന്‍

തിരുവനന്തപുരം: മുണ്ടകൈ, ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളാനാവില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. കോടിക്കണക്കിനു രൂപയുടെ കോർപ്പറേറ്റ് വായ്പകള്‍ എഴുതി തള്ളാൻ ഒരു മടിയും കാണിക്കാതിരുന്ന കേന്ദ്ര സർക്കാർ, ദുരന്ത ബാധിതരോട് കാണിക്കുന്നത് കൊടും ക്രൂരതയാണ് – മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. 2005 ലെ ദുരന്ത നിവാരണ നിയമ പ്രകാരം ദേശീയ ദുരന്ത നിവാരണ അതോറിറ്റി അതി തീവ്ര ദുരന്തമായി പ്രഖ്യാപിച്ചാൽ, ആ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial