ട്രെയിന്‍ യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യുവാവിന് പ്ലാറ്റ്‌ഫോമില്‍ ദാരുണാന്ത്യം
തൃശൂര്‍: ട്രെയിന്‍ യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യുവാവിന് പ്ലാറ്റ്‌ഫോമില്‍ ദാരുണാന്ത്യം. ആംബുലന്‍സ് സേവനം ലഭ്യമായിരുന്നെങ്കില്‍ രക്ഷിക്കാനാകുമായിരുന്നെന്ന് വീട്ടുകാര്‍. ചാലക്കുടി കോടശ്ശേരി മാരാംകോട് സ്വദേശി മുണ്ടേപ്പിള്ളി വീട്ടില്‍ സുബ്രന്‍ മകന്‍ ശ്രീജിത്ത്(26) ആണ് മരിച്ചത് മുംബൈ-എറണാകുളം ഓഖ എക്സ്പ്രസില്‍ തിങ്കള്‍ പുലര്‍ച്ചെയായിരുന്നു സംഭവം. ഹൈദരാബാദില്‍ നിന്നും തിരിച്ച് വരുന്ന വഴി ഷൊര്‍ണ്ണൂരെത്തിയതോടെ യുവാവിന് നെഞ്ചുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. യാത്രക്കാര്‍ വിവരമറിച്ചതിനെ തുടര്‍ന്നെത്തിയ ടിടിആറും സംഘവും അടിയന്തര ചികിത്സ നല്കാനായി മുളങ്കുന്നത്തുകാവ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്താന്‍ തീരുമാനിച്ചു….

